Chapter Title : ഇരു മുഖന്‍ 2 [Antu Paappan]
അവൻ ഇവിടെ വന്ന് അപ്പൊ അധികാരവും സ്ഥാപിച്ചുല്ലേ...!. കാർന്നോർ ആളറിയാതെ എന്തൊക്കെയോ പറഞ്ഞു. ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. കാർന്നൊരും കുളിക്കാൻ ഉള്ള പ്ലാനിങ് ആണ്. അതുകൊണ്ട് തന്നെ ഞാൻ കുളി മതിയാക്കി കയറാൻ തീരുമാനിച്ചു .
“”അല്ല മോനേ ആ പത്തായപ്പുരയിൽ ഒളിച്ചു തമാസിച്ച പയ്യനെ പറ്റി വിവരം വല്ലതും ഉണ്ടോ?””
കാർന്നൊരു കത്തിവെക്കാന ഉള്ള മൂടിലാ. എങ്കിലും
“”ആര്? ആര് ഒളിച്ചു താമസിച്ചു എന്ന്?””ഞാൻ അറിയാതെ ചോദിച്ചുപോയി “”ഹാ.. കഴിഞ്ഞവെട്ടം വന്നപ്പോൾ കുഞ്ഞ് തന്നെ അല്ലേ പറഞ്ഞേ, പത്തായപ്പുരയിൽ ആരോ ഉണ്ടാരുന്നന്നൊ, ശ്രീഹരി എന്നോ മറ്റോ ആണ് പേരെന്നോ ഒക്കെ. ഏതായാലും ഞങ്ങൾ അങ്ങനെ ആരേം അവിടെങ്ങും കണ്ടിട്ടില്ല ട്ടോ. രണ്ടു ദുർമരണം നടന്ന വീടല്ലേ അത് അങ്ങനെ പലതും ഉണ്ടാകും. ഒന്നിനും പുറകിൽ പോകാതെ ഇരിക്കുന്നതാ ബുദ്ധി.””
കാർന്നൊർ എന്നെ ഭദ്രൻ ആക്കി വെച്ചേക്കുവാ, ഞാൻ തിരുത്താൻ പോയില്ല. പക്ഷേ ഇയാൾ എന്തൊക്ക ആണ് ഈ പറയുന്നേ ഞാൻ എപ്പോ അവിടെ താമസിച്ചുന്നു? അച്ഛന്റെയും ഏട്ടന്റെയും മരണമാ അയാള്‍ പറയുന്നത് എന്ന് മനസിലായപ്പോള്‍.
“”അല്ല അമ്മാവാ ശെരിക്കും അവിടെ എന്താ നടന്നത്?“”
ഞാൻ എത്ര ചോദിച്ചിട്ടും ആരും എന്നോട് പറയാതെ ഒഴുഞ്ഞു മാറിയ കാര്യമാണത് അത്. അതുകൊണ്ട് തന്നെ അറിയുകാ എന്നുള്ളത് എന്റെ ആഗ്രഹം അല്ല അവകാശം ആയിരുന്നു.
“”കുഞ്ഞേ അത് വലിയ കഥയാ , ഭൂമി മേടിക്കുന്നതിന് മുൻപ് അന്വേഷിക്കേണ്ടാരുന്നോ ഇതൊക്കെ ഇനി അറിഞ്ഞിട്ടെന്തിനാ”” “”അല്ല അമ്മാവാ ഞാൻ.....എനിക്ക്..... അത് കണ്ടപ്പോള്‍ വാങ്ങാൻ…. “”
ഞാൻ വെറുതെ തപ്പികളിച്ചു
“” അവിടെ
💬 Comments
View all comments