0%

Chapter Title : ഇരു മുഖന്‍ 3 [Antu Paappan]

Author : Kambikathakal Read All Parts 183


അവൻ വണ്ടി ഹൈവേ ക്ക് സൈഡിൽ ആളില്ലാത്ത ഒരിടം നോക്കി ഒഴിച്ചുനിർത്തി. ടോർ തുറന്നു പുറത്തു ഇറങ്ങി.

“”ചേച്ചി ഞാൻ ഒരു ചായ കുടിച്ചിട്ട് വരാമേ. “”


ആ ഡ്രൈവർ പയ്യൻ കുറച്ചപ്പുറം ഉള്ള ചായകടയിൽ പോയി. അവള്‍ തന്‍റെ ഷളിനടിയില്‍ കൂടെ അവനെ മറത്തെക്ചേര്‍ത്ത് പിടിച്ചു.

“”അവൻ അവന്റെ അച്ഛനെ പോലെയാ...വാശിയാ... അവന്റെ രീതിക്ക് കിട്ടിയില്ലേ അവനു വേണ്ട. “”


അത് അമ്മയോട് പറഞ്ഞിട്ടു വീരന് അവൾ മുലകൊടുത്തു.

“”ശെരിയാ ഇത് നിന്റെ ഭദ്രന്റെയാ ശ്രീ ഹരിയുടെ ഒരുതുള്ളി പോലും മില്ല “”


അമ്മ വീരനെ ഒന്ന് തടവിക്കൊണ്ട് പറഞ്ഞു.

“”ശ്രീ എന്നെ തൊട്ടാൽ അല്ലേ അവന്റെ കുഞ്ഞിനെ എനിക്ക് നൽകാൻ ആകുള്ളൂ അമ്മേ. അമ്മയുടെ ശ്രീ പാവമാ. അവന്റെ മനസ്സിൽ അവന്റെ ചേട്ടന്റെ പെണ്ണാ ഞാൻ. അമ്മ ചോദിച്ചില്ലേ ഞാൻ എന്താ അവനെ എന്റെ മനസ്സിൽ ഭദ്രേട്ടനായി കാണുന്നെന്നു. ഒരേ ശരീരവും രണ്ടു മനസുമായി ജീവിക്കുന്ന ഒരാളില്‍ ഒന്നിനെ അനിയനയും മറ്റൊന്നിനെ പുരുഷനായും എങ്ങനെ കാണും? അമ്മ ചിന്തിച്ചിട്ടുണ്ടോ അത്? എനിക്കിഷ്ടമാ രണ്ടാളെയും എനിക്കിഷ്ടമാ എന്റെ ജീവനാ.. പക്ഷേ അവൻ എനിക്ക് അനിയനായി എന്നോട് പെരുമാറുമ്പോൾ അവനിൽ എങ്ങനെ ഞാൻ എന്റെ ഭർത്താവിനെ തിരയും?””


അവൾ അതുവരെയും അവളുടെ മനസ്സിൽ പുകഞ്ഞു കൊണ്ടിരുന്ന പരിഭവങ്ങളുടെ കെട്ടു അമ്മയുടെ മുന്നിലെ അഴിച്ചിട്ടു.

“”മോളെ ഇപ്പൊ ശ്രീ നിന്നെ എങ്ങനെ കാണുന്നു എന്നെനിക്കറിയില്ല, എന്റെ അറിവിൽ ശ്രീഹരി ഇഷ്ടപ്പെട്ട ഒരേഒരു പെണ്ണ് അത് നിയാ, നീ മാത്രം. അന്നൊന്നും എന്റെ മോൾ അവന്റെ മനസ് കണ്ടില്ല. അവന്റെ കണ്ണുനീരും മോൾ അറിഞ്ഞില്ല. “”


പിന്നെ രണ്ടുപേരും ഒന്നും മിണ്ടിയില്ല. അല്ല ശ്രീഹരിയേ ശെരിക്കും മനസിലാക്കിയതായി ആരാ ഉള്ളെ? അരുണിമ ഒരു പരുതി വരെ അവൻറെ മനസറിഞ്ഞു. എങ്കിലും അവനെ സ്വന്തമാക്കാൻ അവൾ കാണിച്ച അതിമോഹം ശ്രീ ഹരിയുടെ ഉള്ളില്‍ ചിരിച്ചു കളിച്ചു നടന്നിരുന്ന വിഷ്ണുവിനെ ഇല്ലാതാക്കി, പകയും കലിയും വേദനയും മാത്രം ബാക്കിയായ ഭദ്രനെ ഉപേക്ഷിച്ചു അവളും പോയി. ഭദ്രന്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ ഇപ്പോൾ വീരനും ആര്യയുമാണ്

💬 Comments

View all comments