0%

Chapter Title : ഇരു മുഖന്‍ 3 [Antu Paappan]

Author : Kambikathakal Read All Parts 408
ആ അമ്മയുടെ കണ്ണു നിറഞ്ഞൊഴുകി. “” അല്ല അമ്മേ.... അമ്മ അല്ലെ ഞാനാ… ഞാനാ കാരണം. അവനില്‍ വിഷ്ണുവേട്ടനെ കാണാന്‍ ശ്രെമിച്ചപ്പോള്‍ ഞാന്‍ അറിഞ്ഞിരുന്നില്ല അവന്റെ മനസിനെ ഞാന്‍ രണ്ടായി പകുക്കയാണെന്ന് . ഞാനാ.. ഞാനാ അമ്മടെ മോന്‍റെ ഈ അവസ്ഥക്ക് കാരണം.”” “”മോളെ.... “”

അമ്മ അവളെ തടഞ്ഞു. എന്നാല്‍ എന്തോ ഓർത്തപോലവൾ .

“” അമ്മെ നമുക്കിപ്പോ തന്നെ പോയേ പറ്റു, അവന്‍ അവിടെ തനിച്ചു നില്‍ക്കുന്ന ഓരോ നിമിഷവും അവന്‍റെയും അവളുടെയും ജീവന് ആപത്താ, അവന്‍ അവളെ പറ്റി എന്തെങ്കിലും അറിഞ്ഞാല്‍.”” “”ചതിച്ചോ മോളെ ഞാന്‍ നിന്‍റെ ഓര്‍മ പുസ്തകം അവനു കൊടുത്തിരുന്നു അതിൽ വല്ലതും.”” “”ഇല്ലമ്മേ അമ്മ പേടിക്കണ്ട, അതുവയിച്ചാലും അമ്മയുടെ മോന് ഒരാപത്തും വരില്ല, അതില്‍ എന്നെ വെറുക്കാന്‍ വേണ്ടി ഉള്ളതെ ഉള്ളു. അവന്റെ ആര്യേച്ചി ഒരേസമയം രണ്ടു പേരെ മനസ്സില്‍ കൊണ്ട്നടന്ന മോശപ്പെട്ടവള്‍ ആകുമായിരിക്കും. അല്ലേലും ഹരിക്കെന്നെ ഇനി സ്നേഹിക്കാന്‍ കഴില്ലല്ലോ അത്രയ്ക്ക് ദ്രോഹമല്ലെ ഞാന്‍ അവനോടു ചെയ്തത്.””


ആര്യ അത് പറഞ്ഞിട്ടൊന്നു നെടുവീർപ്പിട്ടു.

“”അല്ല മോളെ അവന്റെ മനസ് ഈ അമ്മക്കറിയാം , ഹരിക്ക് നിന്നെ പ്രാണനാ , എന്റെ മോൾ അവനെ അന്ന് കണ്ടില്ല. ഇനിയെങ്കിലും അവനെ ഒന്നു മനസിലാക്കിയാൽ മതി, അമ്മക്കുറപ്പുണ്ട് അവന്‍ നിന്നെ കൈവിടില്ലെന്ന്.“”


അതിനവള്‍ ഒന്നും മിണ്ടാതെ നിന്നതെയുള്ളൂ. അല്പം കഴിഞ്ഞു .

“”അമ്മേ ഞാൻ..... ഞാന്‍ ഒരു വണ്ടി വിളിച്ചു വരാം, എനിക്കത്ര ദൂരം ഈ അവസ്ഥയിൽ ഡ്രൈവ് ചെയ്യാൻ പറ്റില്ല . അമ്മ വീരനെ ഒന്നൊരുക്കുമോ? നമ്മുടെ എല്ലാം

💬 Comments

View all comments