Chapter Title : ഇരു മുഖന്‍ 6 [Antu Paappan]
ഡോക്ടറായല്ലോ ഞങ്ങള് പഴയ അമ്പലവാസികൾ….””
അതു കേട്ടപ്പോള്‍ തന്നെ ആര്യയുടെ മുഖം വിളറി. അവള്‍ ചീറി,
“” എന്റെ വിഷ്ണുവേട്ടനെ പറ്റി അച്ഛനെന്തറിയാം ? അന്നാ കണ്ടതല്ലെന്റെ വിഷ്ണുവേട്ടൻ.””
പിന്നെ ഒരു നീണ്ട നിശബ്ദത. അവള്‍ അല്പനേരത്തെ മൗനത്തിനു ശേഷം വീണ്ടു സംസാരിച്ചു തുടങ്ങി
“”നിങ്ങള്‍ എല്ലാവരും കൂടെ പണ്ട് ശ്രീഹരിയേ ചിരിപ്പിക്കാൻ നോക്കിയപ്പോൾ എല്ലാരും മറന്നു പോയ ഒരാൾകൂടെ ഇവിടെ ഉണ്ടായിരുന്നു, ഈ ഞാൻ . എന്റെ കണ്ണിരാരും കണ്ടില്ല, അവനു പുത്തൻ ഉടുപ്പ് കളിപ്പാട്ടങ്ങള്‍ അങ്ങനെ ഓരോന്നും കണ്ടറിഞ്ഞു വാങ്ങികൊടുത്തപ്പോ വിഷ്ണു ഏട്ടൻ പോയ വേദനയിൽ ഒറ്റപ്പെട്ടുപോയ എന്നേ ആരേലും ശ്രെദ്ധിച്ചോ? അതിലൊന്നും എനിക്കൊരു വിഷമമില്ല പക്ഷേ അമ്മക്ക് പോലും ഞാൻ അന്യയായി. നിങ്ങൾ അവനു കൊടുത്ത സ്നേഹത്തിന്റെ നൂറിലൊന്നെങ്കിലും എനിക്ക് തന്നിരുന്നെങ്കിൽ അവനെപ്പോലെ എന്നെയും ഒന്നും ചേർത്തു പിടിച്ചെങ്കിൽ എന്നു ഞാൻ ഒരുപാട് കൊതിച്ചിട്ടുണ്ട്. അതിനിടയിൽ എനിക്ക് എന്റെ ശ്രീയോട് പോലും ദേഷ്യം തോന്നി . അന്നാ അച്ഛൻ അവനെ കോട്ടയത്ത് കൊണ്ടോയെ, അവിടെ വെച്ചാ അവൻ എന്നേ അച്ചൂന്നു ആദ്യായി വിളിക്കണേ. ആ ഒറ്റ വിളിയിൽ അതെന്റെ.., അതെന്റെ വിഷ്ണുവേട്ടനാന്ന് എനിക്ക് ഉറപ്പായിരിന്നു. പക്ഷേ എങ്കിലും അപ്പൊ ഞാനത് അംഗീകരിച്ചില്ല. ഞാൻ അവനോടു മിണ്ടാതായപ്പോൾ, അവനെ വിലക്കിയപ്പോൾ അവൻ വീണ്ടും നിങ്ങടെയെല്ലാം കൈവിട്ടു പോകുന്നത് ഞാനും കണ്ടു. അന്നാണ് അവൻ ബാധ കയറിയപോലെ പരസ്പര ബന്തമില്ലാതെ ഓരോന്ന് വിളിച്ചുപറഞ്ഞതും കാട്ടികൂട്ടിയതും. പിന്നെ അച്ഛൻ ആ പണിക്കരെ കൊണ്ടുവന്നു, അയാളും പറഞ്ഞു ശ്രീക്ക് കാവലു വിഷ്ണുവേട്ടൻ നിപ്പോണ്ടെന്ന്. അപ്പൊ ഞാൻ കരുതി അത് ശെരിക്കും എന്റെ വിഷ്ണുവേട്ടന്റെ ആത്മവാണെന്നു. ഞാൻ പതിയെ ആ വിഷ്‌ണുവിനോട് സംസാരിക്കാൻ തുടങ്ങി. അതിൽപിന്നെ ശ്രീഹരിയും ശാന്തനായി. അന്ന് ആരും ശ്രെദ്ധിക്കാൻ ഇല്ലാതിരുന്ന എനിക്ക്, ഒരിക്കൽ വിധി എന്റെ കയ്യിൽ നിന്ന് തട്ടിഎടുത്ത വിഷ്ണുവേട്ടനെ ഇങ്ങനെ വേച്ചു നീട്ടുമ്പോ ഞാൻ എങ്ങനാ അച്ചാ അത് കാണാതെ ഇരിക്കുന്നെ? ആരെയും വേദനിപ്പിക്കാത്ത എന്റെ മാത്രം വിഷ്‌ണുവേട്ടനെ എങ്ങനാഛാ ഞാൻ ഇല്ലാതാകുന്നെ? എപ്പോഴൊ അവൻ എന്റെ ഉള്ളിലും പുനർജനിച്ചു. എന്റെ ഉള്ളിൽ അണകെട്ടി
💬 Comments
View all comments