Chapter Title : ഇരു മുഖന്‍ 6 [Antu Paappan]
അവന്റെ പക….”” ""എനിക്കതൊന്നും അറിയണ്ട വിഷ്‌ണു, നിന്റെ ഈ ഇമോഷണൽ ഗെയിം ഞാൻ ഇനിയും കളിക്കില്ല, എന്നേക്കൊണ്ടും പറ്റണില്ലടാ. ആര്യേടെ വിഷ്ണുവേട്ടൻ പണ്ടേ മരിച്ചതാ പക്ഷേ നീ ശ്രെയുടെ വെറും തോന്നൽ മാത്രമാ നീ ശ്രീയേ എനിക്ക് തിരിച്ചുതാ . “” “’ശെരി ഞാൻ….. ഞാൻ പോവാം. എങ്കിലും നീ ആഗ്രഹിക്കുന്നപോലെ ഒരു ശ്രീയെ നിങ്ങക്ക് കിട്ടണുണ്ടവില്ല. ഞാനാവില്ല അതിനു കാരണം അവനാ അവൻ ഭദ്രൻ, അവനെ അനുസരിച്ചില്ലേ എല്ലാരേയും അവൻ കൊല്ലും, എല്ലാർക്കും അവനെ പേടിയാ. “” “”നിന്റെ ഈ ഭ്രാന്തോന്നും എനിക്ക് കേക്കണ്ട എനിക്കെന്റെ ശ്രീയെ തിരിച്ചുതാ…..”” “”ആര്യാ മഹാദേവ്….! പറ്റുമെങ്കിൽ നീ നിന്റെ ശ്രീഹരിയേ രക്ഷിക്കാൻ നോക്ക്. ആ ഭദ്രൻ ചങ്ങലപൊട്ടിച്ചു വരുന്നുണ്ട്. അവനെ എതിർത്താൽ അവൻ എന്നേയും ഇല്ലാണ്ടാക്കും, എനിക്കതറിയാം പക്ഷേ നിനക്ക് വേണ്ടി നിനക്കുവേണ്ടി മാത്രം ഞാൻ ശ്രീയേ ഭദ്രൻ കാണാതെ എനിക്ക് കഴിയുന്നിടത്തോളം ഒളിച്ചു പിടിക്കാം .”” “”എന്തിനാ നീ ഇങ്ങനെ ഓരോന്ന് പറയണേ? എല്ലാം നിന്റെ തോന്നലുകളാ, ആരും നിന്നെ ഇല്ലാണ്ടാക്കാൻ ഇവിടില്ല. “” “” ഒരിക്കെ ഒക്കെ നിനക്ക് മനസിലാവും, അന്ന് ഞാൻ വന്നാൽ എനിക്ക് നീ നിന്റെ ഓർമ്മപുസ്‌തകം തരണം, അത് മാത്രമാണ് ഞാൻ അവന്റെ വെറും തോന്നലുകൾ അല്ലെന്നുള്ളതിന്റെ തെളിവ്. അച്ചൂസേ ഇതൂടെ ഓർത്തോ അവൻ കേക്കുന്നത് ഞാൻ കേക്കും കാണുന്നത് ഞാൻ കാണും. എന്നും നിന്നേമാത്രം സ്നേഹിക്കുന്ന വിഷ്ണു….“”
അത് പറഞ്ഞപ്പോള്‍ നിഖൂടമായ ഒരു ചിരി അവന്റെ മുഖത്തുണ്ടായിരുന്നു .
പിന്നെ ശ്രീഹരി ഒന്ന് വിറച്ചു കണ്ണുകൾ മേലോട്ടു പൊന്തി അവൻ പുറകോട്ടു മറിഞ്ഞു. അവൻ ആ കാട്ടിലേക്കു ചെന്ന് പതിച്ചു .
ഞാനാ മയക്കം തെളിഞ്ഞപ്പോൾ കാണുന്നത് ആര്യേച്ചി എന്റെ മുൻപിൽ നിലവിളിച്ചു കൊണ്ടിരിക്കുന്നതാണ്. ആരെയും പേടിപ്പിക്കുന്ന ആര്യ മഹാദേവ ഇങ്ങനെ കണ്ടിട്ട് എന്റെ നെഞ്ച് പൊടിയുന്നു. ഇനി എനിക്ക് തല്ലുകൊണ്ടതിനാകുമോ ആര്യേച്ചി കരഞ്ഞത്. എന്ന് ശരീരത്തിൽ എനിക്കനുഭവപ്പെടുന്ന ഈ വേദനയേക്കാളും വലുതായിരുന്നു ആര്യേച്ചിയുടെ ആ കരച്ചിൽ . ഞാനും എന്തിനോ വേണ്ടി കരഞ്ഞുപോയി , ആര്യേച്ചി എന്നേ
💬 Comments
View all comments