Chapter Title : ഇരുകാലികളുടെ തൊഴുത്ത്
തലപ്പ് കൊണ്ട് മുഖം തുടച്ചു അവന്‍ ചായക്കടക്കാരന്റെ മേശയ്ക്കരികിലെക്ക് നടന്നടുത്തു. അവന്‍ ഒരു വിളറിയ ചിരി ചിരിച്ചു അയാളും ഒരു ചിരി ചിരിച്ചെന്നു വരുത്തി. "അപ്പൊ 4 പൊറോട്ടയും കടലക്കറിയും...ഉം.. മൊത്തം 52 ആയി 50 തന്നാ മതി കേട്ടോ.." അയാള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു. അത് കേട്ട് അവന്റെ മുഖം ഒന്ന് കോടി എങ്കിലും അത് പുറത്തു കാണിക്കാതെ അവന്‍ ചോദിച്ചു "നല്ല ഭക്ഷണം.. കുറച്ചു ദിവസായെ ഇത് പോലുള്ള നല്ല ഭക്ഷണം കഴിച്ചിട്ട്.. എന്താ ചേട്ടന്റെ പേര്..???" അത് കേട്ട് അയാള്‍ "ചന്ദ്രപ്പന്‍" എന്ന് മറുപടി നല്‍കി. പിന്നെ അവന്‍ ചന്ദ്രപ്പന്റെ അടുത്തേക്ക് നീങ്ങി നിന്നിട്ട് അതേയ് ചേട്ടാ ഇപ്പം എന്റെ കൈയില്‍ കാശില്ലാ ഞാന്‍ പിന്നെ തന്നാ മതിയോ..??" അത് കേട്ടതോടെ ചന്ദ്രപ്പന്റെ മുഖം പതിയെ മറ്റൊരു അവതാരം കൈക്കൊണ്ടു "അതേയ്.. അത് കൊള്ളാല്ലോ.. ഞാനിവിടെ ചായക്കട നടത്തുന്നതെ എനിക്കും എന്റെ കുടുംബത്തിനും ജീവിക്കാനാ അല്ലാതെ വിശക്കുന്നോരെ ഊട്ടാനല്ല. മോന്‍ കാശ് വെച്ചിട്ട് പോകാന്‍ നോക്ക്." സുനില്‍ ചുറ്റും നോക്കി ആള്‍ക്കാര്‍ പതിയെ കൂടുന്നു പക്ഷെ ആരിലും ദയ എന്ന രണ്ടക്ഷരം മാത്രം കണ്ടില്ല. അവന്‍ ഒന്നും പറയാതെ തല കുമ്പിട്ടു നിന്നു. "അആഹാ... അവന്റെ നില്‍പ്പ് കണ്ടില്ലേ.?? നല്ല തണ്ടും തടിം ഒക്കെയുണ്ടല്ലോടാ ആള്‍ക്കാരെ പറ്റിക്കാതെ വല്ല പണിയുമെടുത്തു ജീവിച്ചു കൂടെടാ..?? ഒന്നുവല്ലേലും ഇത്രേം പ്രായമായില്ലേ..??" ആരോ അങ്ങനെ വിളിച്ചു പറഞ്ഞു അന്തരീക്ഷം മാറുന്നു അവനൊന്നും മിണ്ടാതെ തല കുനിച്ചു തന്നെ നിന്നു. "ഒഹ്ഹ.. അവന്റെ മുഖം കണ്ടാല്‍ പറയുമോ തട്ടിപ്പ് വീരനാണെന്ന്.. കൊള്ളാം. എന്തായാലും പോലിസിനെ വിളി ചന്ദ്രപ്പന്‍ ചേട്ടാ.." കളം മാറുന്നു സുനില്‍ കണ്ണോന്നടച്ചു തുറന്നു. ഇനി രക്ഷയില്ല വരുന്നത് വരട്ടെ.. "അതൊന്നും വേണ്ടാ. അവനെത്രയാ തരാനുള്ളത്..??" ഒരു പെണ്‍ശബ്ദം അവന്‍ ഞെട്ടി കണ്ണ് തുറന്നു. "50" "ശരി. ഇതാ.." അവനാ പെന്ശബ്ദതിന്റെ ഉടമയെ പരതി. ഒരു 4൦ വയസോളം പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ. മുണ്ടും ബ്ലൊസും ആണ് വേഷം. നെഞ്ചിനു കുറുകെ ഒരു വെള്ള തോര്‍ത്ത് കിടപ്പുണ്ട്.
💬 Comments
View all comments