0%

Chapter Title : ഇരുട്ടിലെ ആത്മാവ് 2 [Freddy]

Author : Freddy Nicholas Read All Parts 264

കറുത്ത പട്ടി എന്റെ പുറകെ ഓടി വന്നു..... ഞാൻ പറഞ്ഞു.

സന്ധ്യയായി കഴിഞ്ഞാൽ പിന്നെ എന്തിനാ മക്കളെ പുറത്തുള്ള ബാത്റൂമിൽ പോണത്, ഇവിടെ അകത്തുള്ളതിൽ പോയാ പോരെ.... അമ്മായി ചോദിച്ചു.

ഒരു കൊച്ചു ദുസ്വപ്നം കണ്ടത് പോലെയായാലും, അന്ന് എന്റെ ജീവിതത്തിൽ യഥാർത്ഥത്തിൽ നടന്ന ആ സംഭവത്തിന്റെ ഭയാനകമായ ഒരു യഥാർത്ഥ ദൃശ്യം , വീണ്ടും സ്വപ്നത്തിലെന്ന വണ്ണം ഒരു ഓർമ്മപെടുത്തൽ പോലെ ഞാൻ വീണ്ടും കണ്ടു........

ഗാഢ നിദ്രയിൽ നിന്നും ഒരു ആന്തലോടെ ഞാൻ ഉണർന്നു.... ദാഹിച്ചു തൊണ്ട വരണ്ട അവസ്ഥ....

ജനലിൽ കൂടി കടന്നു വരുന്ന വളരെ നേരിയ നാട്ടുവെളിച്ചത്തിൽ ഞാൻ കണ്ടു.

അവിടെയുള്ള ആ പഴഞ്ചൻ മേശപുറത്ത് ഒരു പാത്രത്തിൽ ആരോ കുടിക്കാൻ കൊണ്ടുവന്നു വച്ച വെള്ളം....

തൊണ്ട നനയ്ക്കാൻ മാത്രം പാകത്തിന് അതിൽ അവശേഷിച്ച, വെള്ളം കൊണ്ട് ഞാൻ തൃപ്തിപ്പെട്ടു.

വീണ്ടും ആ കട്ടിലിൽ ചാഞ്ഞെങ്കിലും ഏതോ ഒരു ഭയം എന്നെ പിന്തുടരുന്നത് പോലെ.......

ആ ഉറക്കം വീണ്ടുകിട്ടാൻ കുറെ നേരമെടുത്തു.

പിന്നീട് എപ്പോഴോ, അറിയാതെ ഉറക്കത്തിലേക്ക് വഴുതിയ ഞാൻ, പുലർച്ച നേരത്താണ് ഉണർന്നത്.

എല്ലാവരും കല്യാണത്തിന് തയ്യാറാവേണ്ട തിരക്കിലാണ്...

അന്ന് പകൽ മുഴുവനും എന്റെ കണ്ണുകൾ റെജിയേട്ടനെ തേടി നടന്നു.... പാവം സദ്യാവട്ടങ്ങളുടെ ഒരുക്കപ്പടിൽ സ്വയം മറന്ന് അദ്ധ്വാനത്തിലാണ്. ആരും പുള്ളിയെ ശ്രദ്ധിക്കുന്നില്ല.... പുള്ളിക്ക് ആരെയും ശ്രദ്ധിക്കാൻ സമയവുമില്ല എന്ന മട്ടിൽ തിരക്കിലായിരുന്നു.

തുടരും............

💬 Comments

View all comments