Chapter Title : ഇരുട്ടിലെ ആത്മാവ് 5 [Freddy]
ഓടി പോയി.....
അന്ന് രാത്രി മുഴുവനും ഞാൻ ഒരു പോള കണ്ണടച്ചില്ല......
ഏട്ടന്റെ മുന്നിൽ വച്ചു വരാതിരുന്ന സങ്കടവും കണ്ണീരും ഏട്ടൻ ഇറങ്ങി പോയതിനു ശേഷമായിരുന്നു.
എന്റെ മനസ്സ് അലകടലായി പൊട്ടി ചിതറുന്ന തിരമാലകളായി മാറിയത്..... എന്റെ കണ്ണുകൾ തോരാതിരുന്നത്.....
പിറ്റേ ദിവസവും പ്രഭാതം പൊട്ടി വിടർന്നു.....
എല്ലാ കാര്യങ്ങളും സാധാരണ പോലെ നടന്നു.
പക്ഷെ... എന്റെ ചേട്ടനെ മാത്രം എന്റെ വീട്ടിലും ആ പരിസരത്തും എവിടെയും കണ്ടില്ല...
മദ്യത്തിന്റെ ലഹരിയിൽ വിവേകം നഷ്ട്ടപെട്ടു ചെയ്തുപോയ ഒരു കൈയ്യബദ്ധത്തിന്റെ പേരിൽ പശ്ചാത്താപ ബോധവുമായി നടക്കുകയായിരുന്നു, ആ മനുഷ്യൻ....
ഞാൻ ഉറങ്ങിയ ശേഷം വീട്ടിൽ വരവും ഞാൻ ഉണരുന്നതിന് മുൻപ് സ്ഥലം വിടുകയുമായിരുന്നു പുള്ളിയുടെ സ്ഥിരം പരിപാടി......
പാവം ആ സംഭവത്തിന് ശേഷം പിറ്റേ ദിവസം ഈ മുറിയുടെ വാതുക്കൽ വന്ന് കതക് തട്ടി വിളിച്ചു.
എന്നോട് മാപ്പ് പറയാനായിരുന്നിരിക്കാം .
പക്ഷെ ഞാൻ അന്ന് കതക് തുറന്നില്ല .... അതിന് ശേഷം കുറെ നാൾവരെ എന്റെ മുൻപിൽ പെടാറില്ലായിരുന്നു.....
മുഖത്തു നോക്കാനുള്ള ചമ്മൽ കൊണ്ടോ... ധൈര്യമില്ലാഞ്ഞിട്ടോ എന്തോ....
ഈ സംഭവം നടന്നിട്ട് അഞ്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ആളെ കണികാണാൻ കിട്ടാത്തത് കൊണ്ട് അമ്മയോട് ഞാൻ ചോദിച്ചു.....
അമ്മേ..... ഏട്ടനെന്ത്യേ.... ഞാൻ വന്നിട്ടിതുവരെ കണ്ടില്ലല്ലോ.... ങേ.... നീ വന്നദിവസം ഇവിടെ ഉണ്ടായിരുന്നു ല്ലോ..... ആള്
ആ.... ന്നാ.... അന്ന് ഉറങ്ങി പോയിക്കാണും വന്നപ്പോഴേക്കും ഇത്തിരി കഴിച്ചിട്ടാ വന്നത്... അതാ......
അതിന് ഇപ്പൊ ഷൊർണ്ണൂര് അവന്റെ സുഹൃത്തിന്റെ പെട്രോൾ പമ്പിൽ കണക്കെഴുതാൻ പോണുണ്ട്.....
അതാ കാലത്ത് പോണത്..... വൈകീട്ട് തിരിച്ചെത്തുമ്പോൾ ഇത്തിരി നേരാവും.
ഓഹോ... അപ്പൊ പതുങ്ങി നടപ്പാണല്ലേ.... !! കാണാം എത്ര ദിവസം പോകുമെന്ന്. എന്റെ മനോഗതം....
അതിന് ഞാൻ കൂടുതൽ ഗൗരവം ഉള്ളതായി കാണിച്ചില്ല.
അന്നും പതിവ് പോലെ പതിനൊന്നു മണി കഴിഞ്ഞപ്പോൾ, ആൾ ഒച്ചയില്ലാതെ വന്നു കതക് തുറന്നു,
കയ്യിലെ ബാഗും ഫയലുകളും മായി വളരെ പതുക്കെ ഗോവണികൾ കയറി.
ഇടത്തെ അറ്റത്തെ മുറിയിലേക്ക്... ഭൂമിതൊടാതെ നടന്നു പോകുന്നത് ഞാൻ എന്റെ മുറിയിലെ ഇരുട്ടിൽ നിന്നും കൊണ്ടു
💬 Comments
View all comments