Chapter Title : ഇരുട്ടും നിലാവും 2 [നളൻ]
നോക്കിയതാ.പക്ഷെ അവൻ അങ്ങനെ ആർക്കും പിടി കൊടുത്തിട്ടില്ല.അവൻ വേറെ ലെവൽ ആണ്.ഹ്മ്മമ്മ എന്താ ഇലപ്പോ അവനെ കുറിച്ച് അന്വേഷണം"
ചേട്ടന്റെ ആ ചോദ്യം എനിക്ക് അത്രക്ക് ഇഷ്ടപ്പെട്ടില്ല. ഒന്നുമില്ല എന്നും പറഞ്ഞു ഞാൻ എന്റെ മുറിയിലേക്കു പോയി.
വലിയ പ്രതീക്ഷകൾ ഒന്നും ഇല്ലാതെ ഞാൻ ദിവസങ്ങൾ തള്ളി നീക്കി.എന്നെങ്കിലും ഒരു ദിവസം കാണാൻ പറ്റും എന്നാ വിശ്വാസത്തോടെ.....
ഞായറാഴച്ചകളിൽ സാധാരണ അമ്മ എന്നെ നേരത്തെ എഴുന്നേല്പിക്കറില്ല.പക്ഷെ അന്ന് അമ്മ വിളിച്ചു എഴുന്നേൽപ്പിച്ചു അമ്പലത്തിൽ പോകാൻ പറഞ്ഞു.അപ്പോളാണ് ഞാൻ ഓർത്തത് അമ്മയുടെയും അച്ഛന്റെയും വിവാഹ വാർഷിക ദിവസം ആയിരുന്നു എന്ന്.ജോലി തിരക്ക് കാരണം ആയിരിക്കും ചേട്ടനും മറന്നു പോയത്.ചാടി എഴുനേറ്റു രണ്ടുപേരോടും മറന്നു പോയതിൽ ക്ഷമ ചോദിച്ചിട്ട് ആശംസകൾ അറിയിച്ചു..
അമ്മയ്ക്ക് അമ്പലത്തിൽ പോകാൻ പറ്റാത്തത് കൊണ്ട് എന്നോട് പോയി വഴിപാട് കഴിക്കാൻ പറഞ്ഞു.കുളിച്ചൊരുങ്ങി ഞാൻ അമ്പലത്തിലേക് പോയി.
അമ്പലത്തിന്റെ മുമ്പിൽ ഒരു അടിപൊളി ബുള്ളറ്റ് ഇരിക്കുന്നത് കണ്ടു.ബുള്ളറ്റിനോട് എനിക്ക് വല്ലാത്ത ഒരു ഇഷ്ടം ആയിരുന്നു.ബുള്ളറ്റിൽ ആര് പോയാലും ഞാൻ ഒന്ന് നോക്കുമായിരുന്നു.
അതിലെ കണ്ണാടിയിൽ ഞാൻ എന്റെ മുടി നേരെ ആക്കി അമ്പലത്തിന്റെ ഉള്ളിലേക് കയറി.
വഴിപാട് കഴിക്കാൻ ചീട്ട് എടുത്തു നടയ്ക്കൽ വെച്ചു. അമ്പലത്തിനു വലം വച്ചപ്പോൾ അവിടെ നാഗങ്ങളുടെ പ്രതിഷ്ഠയ്ക്ക് മുമ്പിൽ ഒരു കിടിലൻ ചേട്ടൻ .എന്താ ഒരു ഭംഗി.എന്റെ മനസ്സിൽ പൗരുഷത്തിന് കൊടുത്തിട്ടുള്ള വ്യാഖ്യാനത്തിനുള്ള സ്വരൂപം.
താടിയും മീശയും പിന്നെ ആ ഒത്ത ശരീരവും ഏതൊരു പെണ്ണും ആഗ്രഹിച്ചു പോകുന്ന പോലൊരു ചെക്കൻ.കാഴ്ച്ച കുറവ് ആണോ അതോ സ്റ്റൈൽ ആയുട്ടാണോ എന്നറിയില്ല.മുഖത്ത് കണ്ണട
💬 Comments
View all comments