Chapter Title : ഇരുട്ടും നിലാവും 2 [നളൻ]
എന്താ കേൾക്കുന്നില്ലന്നുണ്ടോ???
ഇവൻ എന്താ ഇങ്ങനെ കുന്തം വിഴുങ്ങിയ പോലെ നിക്കുന്നെ?? ഡാ ചെക്കാ..."
"ആഹ്..സോറി ചേട്ടാ. ഞാൻ വിളിച്ചത് കേട്ടില്ല.
സോറി." തുപ്പൽ വിഴുങ്ങി കൊണ്ട് ഞാൻ മറുപടി പറഞ്ഞു. അയാൾ കൈ നീട്ടി "
I am Manu .
ഇനി പരിചയപ്പെട്ടില്ല എന്ന് വേണ്ട" എന്ന് പറഞ്ഞപ്പോ ഞാൻ ഒന്നും നോക്കിയില്ല.തിരിച്ചും കൈ കൊടുത്തു പറഞ്ഞു,
"I am Arun. Nice to meet You" .
മുഖത്ത് പുഞ്ചിരി വിരിച്ചു കൊണ്ട് അയാൾ എന്നോട് വണ്ടിയിലേക് കയറു ഞാൻ വീട്ടിലേക്ക് കൊണ്ടുപോയി വിടാം എന്ന് പറഞ്ഞു.
"അയോ.വേണ്ട..ഞാൻ നടന്നു പൊയ്കോളാം. എനിക്ക് ഒന്ന് കടയിലും പോകണം ഒരു കേക്ക് വാങ്ങാൻ ഉണ്ടായിരുന്നു."
"ഓഹോ..അപ്പൊ എന്തോ വിശേഷം ഉണ്ടല്ലോ...ആരുടെയെങ്കിലും പിറന്നാൾ ആണോ??"
മനുവേട്ടന്റെ സംശയത്തിന് "അല്ല ,അമ്മയുടെയും അച്ഛന്റെയും വിവാഹ വാർഷികം ആണ്" എന്ന മറുപടി കൊടുത്തു.
അതു കേട്ടപ്പോൾ "എന്നാ നീ വണ്ടിയിലേക് കയറു.കേക്ക് വാങ്ങി നിന്നെ വീട്ടിൽ ആക്കി.അച്ഛനെയും അമ്മയെയും വിഷ് ചെയ്‌തിട്ടെ ഞാൻ പോകുന്നുള്ളൂ." എന്ന പുള്ളിയുടെ മറുപടി കേട്ടപ്പോൾ എനിക്ക് വളരെ സന്തോഷം ആയി.
ഞാൻ അയാളുടെ ബുള്ളറ്റിൽ കയറി.അയാളെ കെട്ടിപിടിച്ചു ഇരിക്കണം എന്നുണ്ടായിരുന്നു.പക്ഷെ ഞാൻ അയാളെ തൊട്ടു പോലും ഇല്ല.വണ്ടി സ്റ്റാർട്ട് ആക്കിയപ്പോൾ എന്റെ നെഞ്ച് പടപടന്നു ഇടിക്കാൻ തുടങ്ങി.മുഖത്തേക്കു അടിക്കുന്ന കാറ്റ് എന്റെ മുടി പിന്നിലേക്കു പറത്തി. വണ്ടിയുടെ കണ്ണാടി ചില്ലിലൂടെ അയാളുടെ മുഖം എനിക്ക് വ്യക്തമായിരുന്നു.മീശയുടെയും താടിയുടെയും ഇടയിലുള്ള ഇളം കാപ്പി നിറത്തിലുള്ള അയാളുടെ ചുണ്ടുകൾ എന്നെ ചുംബന പ്രേരിതനാക്കി. മനസ്സിൽ കുളിരു
💬 Comments
View all comments