Chapter Title : ഇരുട്ടും നിലാവും 3 [നളൻ]
ഉണ്ടാക്കിയ പലഹാരങ്ങൾ കൊണ്ടുവന്നു തന്നു. ഞാൻ എന്തായാലും വരും എന്ന് മനുവേട്ടൻ പറഞ്ഞത് കൊണ്ട് അമ്മ ഉണ്ടാകിയതാണെന്നു പറഞ്ഞപ്പോ എനിക്ക് അത്ഭുതം ആയി.ഞാൻ നേരെ അയാളുടെ മുറിയിലേക്കു പോയി.അയാൾ അവിടെ ഇരുന്നു എന്തോ കുത്തിക്കുറിക്കുകയായിരുന്നു.ഞാൻ ഓടി ചെന്ന് പുറകിലൂടെ കെട്ടിപിടിച്ചു സോറി എന്ന് പറഞ്ഞു."എനിക്ക് അറിയാമായിരുന്നു നീ വരുമെന്ന്" പുഞ്ചിരിയോടെ അയാൾ അത് പറഞ്ഞപ്പോ എനിക്ക് ലജ്ജ തോന്നി.എന്തിനാണ് ഇത്രയും ദിവസം വഴകിട്ടാതെന്നോ ഒന്നും അയാൾ എന്നോട് ചോദിച്ചില്ല.പകരം ക്ലാസ്സിലെ കാര്യങ്ങളും പരീക്ഷയുടെ കാര്യങ്ങളുമൊക്കെയാണ് ചോദിച്ചത്.
പെട്ടെന്ന് വിഷയം മാറിയത് പോലെ എനിക്ക് തോന്നി.
" നിനക്ക് അവനെ ഇഷ്ടം ആയില്ലലെ.??
അവൻ അങ്ങനെയാ, എപ്പോളും ജോളി ആയിട്ട് നടക്കു.ഒരു ബഹിളി.അവനു ഒരു പെൺകുട്ടിയുമായി ഇഷ്ടത്തിലാണ്.അവളുടെ കാര്യം പറയാനും.അവർ ഉടക്കുമ്പോൾ ആ വഴക്ക് മാറ്റാനും അവൻ എന്റെ അടുത്താ വരുന്നത്." പറഞ്ഞത് കേട്ട് ഞാൻ അമ്പരന്നു പോയെങ്കിലും, മുഖത്ത് ഭാവവ്യത്യാസം ഇല്ലാതെ "അതിനു ഞാൻ ഒന്നും പറഞ്ഞില്ലലോ " എന്ന് മറുപടി നൽകി. എന്തോ മനസിലാക്കിയ പോലെ അയാൾ എന്നെ നോക്കി പുഞ്ചിരിച്ചു.
അയാൾ പറഞ്ഞത് എനിക്ക് വളരെ സന്തോഷമേകി.ചിരിച്ചു കൊണ്ട് ഞാൻ അയാളോട് ഇറങ്ങുവാ എന്ന് പറഞ്ഞു വീട്ടിലേക്ക് മടങ്ങി.
വീട്ടിൽ എത്തിയ ഞാൻ എന്തെന്നില്ലാത്ത സന്തോഷിച്ചു.രാത്രി ചേട്ടൻ എത്തിയപ്പോൾ ഒരു കോൾ ചെയ്യാൻ ഫോൺ തരുമോ എന്ന് ചോദിച്ചു ഫോൺ വാങ്ങി.അന്ന് വിളിച്ച നമ്പറിലേക്ക് ഞാൻ വിളിച്ചു.ഹലോ എന്ന് പറഞ്ഞതെ ഉള്ളു..അപ്പോൾ തന്നെ,"എന്താടാ കുരങ്ങേ ,നിനക്ക് പഠിക്കാൻ ഒന്നും ഇല്ലേ??" വീണ്ടും വീണ്ടും അയാൾ എന്നെ ഞെട്ടിക്കുവായിരുന്നു.എന്നെ ഇത്ര പെട്ടെന്ന് തിരിച്ചറിയും എന്ന് ഞാൻ
💬 Comments
View all comments