Chapter Title : ഇരുട്ടും നിലാവും 3 [നളൻ]
കൂടെ ആയതു കൊണ്ട് വീട്ടുകാരും എന്നെ എതിർത്തില്ല.കൂട്ടുകാരുടെ പരിഭവം മാറ്റാൻ അവരുടെ കൂടെയും ഞാൻ സമയം ചിലവഴിക്കാൻ മറന്നില്ല..ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്രയും ആനന്ദകരമായ ഒരു അവധിക്കാലം ലഭിക്കുന്നത്.
മനുവേട്ടനെ ഞാൻ 'rising stars'ലെ എല്ലാവര്ക്കും പരിചയപ്പെടുത്തി കൊടുത്തു.അതുപോലെ ഒരു ദിവസം മനുവേട്ടന്റെ കൂട്ടുകാരെയും പരിചയപ്പെടുത്തി തരാം എന്ന് എനിക്ക് വാക്ക് തന്നു.
എവിടെ കറങ്ങാൻ പോയാലും ഒരു സെൽഫി എങ്കിലും എടുത്തില്ലെങ്കിൽ മനുവേട്ടന് സമാധാനം ഉണ്ടാകില്ല.
ബീച്ചിൽ പോകുന്നതായിരുന്നു മനുവേട്ടന് ഏറ്റവും ഇഷ്ടം.അതും ചെറായി ബീച്ച്.അവിടം ഞങ്ങളുടെ ഒരു "love spot" ആയി ഞങ്ങൾ തന്നെ പ്രഖ്യാപിച്ചു.കടൽത്തീരത്തു കാലു നീട്ടി ഇരിക്കുമ്പോൾ തിരകൾ ഞങ്ങളുടെ കാലുകളെ തഴുകി പോകുന്നത് മനുവേട്ടന് വളരെ ഇഷ്ടമാണ്.ആ തിരകളെ പോലെ എന്നും അലയടിക്കുന്ന ഒന്നായിരിക്കണം ഞങ്ങളുടെ പ്രണയം എന്നായിരുന്നു മനുവേട്ടന്റെ ആഗ്രഹം.
സൂര്യൻ അസ്തമിക്കുന്നത് മനുവേട്ടന്റെ തോളിൽ കിടന്നു കാണുന്നതിലും സുന്ദരമായ ഒരു കാഴ്ച വേറെ ഉണ്ടായിരുന്നില്ല.
എന്തൊക്കെ ആയാലും മനുവേട്ടൻ അന്നത്തെ ചുംബനത്തിന് ശേഷം എന്നോട് അങ്ങനെ ഒരു രീതിയിൽ പെരുമാറിയിട്ടില്ല.ഇടക്കിടെ കെട്ടിപിടിക്കും.
ബൈക്കിൽ കേറുമ്പോൾ ഞാൻ അയാളുടെ കഴുത്തിൽ ചുംബിക്കുമായിരുന്നു.
അല്ലാതെ മറ്റ് വേഴ്ചകൾ ഒന്നും തന്നെ ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ല.
എവിടെ പോയാലും എന്നെ ഒരു കുഞ്ഞു കുട്ടിയെ പോലെയാണ് മനുവേട്ടൻ പരിപാലിച്ചത്.
മാത്രമല്ല,ഒരാളെ പോലും എന്നെ ഒന്ന് മര്യാദയ്ക് നോക്കാൻ അനുവധിക്കില്ലയിരുന്നു."എന്റെ ചെക്കന്റെ സൗന്ദര്യം ഞാൻ മാത്രം ആസ്വദിച്ചാൽ മതി " എന്നായിരുന്നു മനുവേട്ടന്റെ വാദം.
ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും മത്സരിച്ചു സ്നേഹിക്കുകയായിരുന്നു.പക്ഷെ മിക്ക സന്ദർഭങ്ങളിലും ഞാൻ തോറ്റു പോകുമായിരുന്നു അയാൾക്ക് മുന്നിൽ.
അവധി ദിവസങ്ങൾ അങ്ങനെ കടന്നു
💬 Comments
View all comments