Chapter Title : ഇരുട്ടിനെ പ്രണയിച്ചവൾ [ആൽബി]
നീ ഔട്ട് സൈഡറാണ്.
ഞങ്ങളുടെ സ്വകാര്യതയിൽ നീ കടന്നുകയറിയെന്നും അത് പകർത്തി പ്രചരിപ്പിച്ചുവെന്നും
ഞാൻ ഒരു പരാതിയങ് നൽകും.
അതിൽ നിന്നും നീയൊന്ന്
ഫ്രീയാവാൻ കുറച്ചു സമയം വേണ്ടിവരും,ഒപ്പം ജോലി തെണ്ടി നടന്നിട്ട് കിട്ടാതെവരുമ്പോൾ ഒരു വഴിക്കുമാവും.അത് വേണോ എന്ന് നീ തന്നെ തീരുമാനിക്ക്.
ഗെറ്റ് ലോസ്റ്റ്........"അരുന്ധതി ഉറഞ്ഞുതുള്ളുകയായിരുന്നു.
ജിമിലിന് കൂടുതൽ ഒന്നും പറയാൻ സാധിക്കുമായിരുന്നില്ല.
പ്രൊജക്റ്റ് ഹെഡ് എന്ന നിലയിൽ അവൾ കൊടുക്കുന്ന അപ്രൈസലാണ് തന്റെ കരിയർ ബിൽഡ് ചെയ്യുന്നതിൽ പ്രധാനം.
അവൾ മൂലം ഒരു ബ്ലാക്ക് മാർക്ക്, മറ്റു കമ്പനികളിൽ അവൾക്കുള്ള കോൺടാക്ട്സ്,ഭാവി ചിലപ്പോൾ കൂമ്പടയും എന്ന് മനസ്സിലായ അവൻ അരുന്ധതി എന്ന മോഹം അവരുടെ ക്യാബിനിനുള്ളിൽ നിന്നിറങ്ങുമ്പോഴെ കുഴിച്ചുമൂടി.
ഉള്ളിൽ നടക്കുന്നതെന്തെന്ന്
നോക്കിനിന്നിരുന്നവരെ മൈൻഡ് പോലും ചെയ്യാതെ അവൻ തന്റെ ബാഗും എടുത്ത് പുറത്തേക്ക് നടന്നു.അധികം വൈകിയില്ല അരുന്ധതിയും കെട്ടിപ്പെറുക്കി പുറത്തേക്ക് പോകുന്നത് കണ്ട് പരസ്പരം നോക്കി എന്താ എന്ന് ചോദിക്കുകയല്ലാതെ മറ്റൊരു മാർഗവും അവർക്കില്ലായിരുന്നു.
******
സമയമപ്പോൾ മൂന് മണി.ഒന്ന് സ്വസ്ഥമാകണം എന്ന് കരുതിയാണ് ജിമിൽ ബാറിലേക്ക്
വച്ചുപിടിച്ചത്.
ആകെ അസ്വസ്ഥമായിരുന്നു അവന്റെ മനസ്സ്.അതുപോലെ ഒന്നാണല്ലോ സംഭവിച്ചതും.ശോ ഒന്നും വേണ്ടായിരുന്നു എന്നവന് തോന്നിപ്പോയി.
താടിയെല്ല് പൊട്ടുന്ന രീതിയിൽ ഒരെണ്ണം കിട്ടുകയും ചെയ്തു,ആ പെണ്ണും പിള്ളയുടെ വെറുപ്പ് പിടിച്ചുവാങ്ങുകയും ചെയ്തു. ജിമിൽ സ്വയം പഴിച്ചു."ആക്രാന്തം മൂത്ത് എടുത്തു ചാടിയാൽ ഇതല്ല ഇതിലപ്പുറവും സംഭവിക്കും"എന്ന് അവൻ സ്വയം പറഞ്ഞു.
"അല്പം ക്ഷമ കാണിച്ചിരുന്നെങ്കിൽ ഒരു പക്ഷെ........"അവൻ ബാറിലെ ഒരു മൂലയിൽ രണ്ടുപേർക്കായി സെറ്റ് ചെയ്തിരിക്കുന്ന
സീറ്റുകളിലൊന്നിൽ താടിക്ക് കയ്യും കൊടുത്തിരുന്നു.
ബെയറർ എത്തി.ഒന്ന് തുടങ്ങി വക്കാം എന്ന് കരുതിയ ജിമിൽ തന്റെ പ്രിയപ്പെട്ട ബ്രാൻഡ് ആയ ആംസ്റ്റൽ ബിയർ തന്നെ പറഞ്ഞു.
എത്തിയതും അവൻ പതിയെ നുണഞ്ഞുതുടങ്ങി.
മുന്നിൽ കാലി ബോട്ടിലിന്റെ എണ്ണം നാലായി.ശരീരമാകെ ഒന്ന് തണുത്തുവെന്ന് തോന്നിയ ജിമിൽ പതിയെ അവിടം വിടാം എന്ന് കരുതി.വീട്ടിലെത്തിയിട്ട് കഴിക്കാം എന്ന് കരുതിക്കൊണ്ട് ബ്ലണ്ടേഴ്സ് പ്രൈഡിന്റെ ഹാഫ് ബോട്ടിലും പൊതിഞ്ഞു വാങ്ങി.
സമയം സന്ധ്യയായി.ബിൽ കൊടുത്തെണീറ്റതും തനിക്ക് എതിരെയുള്ള കസേരയിൽ മറ്റൊരാൾ വന്നിരുന്നതവൻ ശ്രദ്ധിച്ചു."ഇവനെയെവിടെയൊ ഞാൻ........."ഒന്ന് മുന്നോട്ട്
💬 Comments
View all comments