0%

Chapter Title : ഇരുട്ടിന്റെ സന്തതികൾ [ആൽബി]

Author : alby Read All Parts 418

താനെന്നെ കാട്ടിക്കൊടുക്കാഞ്ഞെ.രൂപാ 50000 കളഞ്ഞില്ലേ താൻ.ഇനിയും സമയം ഉണ്ട്.

ഹ ഹ ഹ............ഒന്നു ചിരിച്ചിട്ട് അവൾ പറഞ്ഞുതുടങ്ങി. "ടൊ കള്ളാ,ഈ ഏമാൻമാരെക്കുറിച്ച് തനിക്കെന്തറിയാം.നാറികൾ..ഫ്യൂഊ"

എന്താടോ തനിക്കൊരു വരുമാനം അല്ലെ.ഒന്നുല്ലേലും കുറച്ചു പകൽ രാത്രിയാവില്ലല്ലൊ.

എടൊ കള്ളാ,ഈ ഏമാൻമാരൊക്കെ ഏതാ ഇനം.തനിക്കറിയില്ലെ അവരെ. അവരുടെ മറ്റൊരു മുഖം താൻ കണ്ടുകാണില്ല.ഞാനിപ്പൊ തന്നെ കാട്ടിക്കൊടുത്താൽ അവരെന്നെയും പിടിച്ചിടും.ഒളിപ്പിച്ച കുറ്റത്തിന്.എന്നിട്ട് ആ തുക അവന്മാർ വീതിച്ചെടുക്കും എനിക്ക് വ്യഭിചാരത്തിനും തന്നെ ഒളിപ്പിച്ചതിനും ആറു മാസം.എന്തിനാ വെറുതെ.....

താൻ ചോദിച്ചില്ലേ.....ഈ ഏമാൻമാര് നാറികൾ കാട്ടുന്നത് ഈ കള്ളനും കണ്ടിട്ടുണ്ട്.ഞാൻ കട്ടതിന്റെ പങ്ക് കണക്ക് പറഞ്ഞു പോക്കറ്റിൽ ആക്കിയിട്ടും ഉണ്ട്.തന്റെ അവസ്ഥ കണ്ടു പറഞ്ഞു എന്നെയുള്ളൂ.

അവസ്ഥ,ഒരു വിധത്തിൽ നമ്മൾ രണ്ടും ചെളിക്കുണ്ടിൽ അല്ലെടൊ. തനിക്കും അറിയാല്ലോ ഇവരുടെ ഒരു പൊതു സ്വഭാവം.

താൻ പറഞ്ഞതും നേരാ.വല്യ ഏമാൻ മാരിൽ അധികവും കള്ളക്കൂട്ടവാ.ഈ പോയ സാറിനെപ്പൊലെ.കൈക്കുലി എങ്ങനെ വാങ്ങാം എന്ന് ചിന്തിക്കുന്ന കള്ളക്കൂട്ടങ്ങൾ.റോഡിലൂടെ ചുമ്മാ സൈക്കിൾ ഓടിച്ചു പോയാലും പോക്കറ്റ് നിറക്കാൻ ഒരു കാരണം കണ്ടെത്തും ഇവറ്റകൾ.സത്യത്തിൽ കള്ളൻ എന്ന പേര് ഇല്ലെന്ന് മാത്രം.

എന്നെപ്പോലുള്ളവരുടെ അവസ്ഥയും മറിച്ചല്ലടൊ,ഇപ്പൊ കണ്ടില്ലേ. ഇതൊക്കെയാ അവസ്ഥ.

കലിപ്പ് ആണല്ലോടൊ താൻ.

പിന്നെ ദേഷ്യം വരാതിരിക്കുമോ.ഇന്ന് ഏറ്റവും കൂടുതൽ കൂട്ടിക്കൊടുക്കുന്നത് ഈ നാറികളാ. ഇപ്പൊ ഈ പോയില്ലേ ഒരു നാറി.... അവന്റെ ഭാര്യയെ കൂട്ടിക്കൊടുത്തു കിട്ടിയതാ തോളത്തെ നക്ഷത്രങ്ങൾ. വലിയവൻമാരുടെ അന്തപ്പുരങ്ങളിൽ ഇതല്ല ഇതിലപ്പുറവും നടക്കും. എന്നിട്ടതിന്റെ ചൊരുക്ക് തീർക്കാൻ ജീവിക്കാൻ മടിക്കുത്തഴിക്കുന്ന എന്നെപ്പോലെ ആരുടെയെങ്കിലും മെപ്പോട്ട് കേറും.ചില ഏമാൻമാരുണ്ട് ചൂടുപറ്റാൻ വരും,മേലനങ്ങിയതിന്റെ കൂലി ചോദിച്ചാലോ പിന്നെയാവട്ടെ എന്ന

💬 Comments

View all comments