0%

Chapter Title : ഇരുട്ടിന്റെ വഴിയിലൂടെ [ആൽബി]

Author : alby Read All Parts 1.4K

നിങ്ങൾ അത് ചെയ്യരുത്,ഇത് ചെയ്യരുത്, ഇങ്ങനെ പെരുമാറണം എന്നൊക്കെ. ഒന്ന് ചിന്തിക്കൂ സുഹൃത്തുക്കളെ,ഈ ലോകത്തിൽ സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ അനുവദിക്കാത്ത,ഈ ലോകത്തിലെ,ലോകത്തിന്റെ സൃഷ്ടികൾ ആസ്വദിക്കാൻ,അനുഭവി ക്കാൻ നിയന്ത്രണം ഏർപ്പെടുത്തുന്ന ദൈവത്തെ നിങ്ങൾക്ക് വേണമോ?ഒന്നാലോചിച്ചു നോക്ക്,ഒരു പ്രശ്നം നിങ്ങൾക്കുണ്ടായാൽ ആദ്യം ഇടപെടുന്നത് ആരാണ് സുഹൃത്തേ, ദൈവം ഒരിക്കലും നിന്റെ അവശ്യ സമയം സഹായിക്കാൻ വന്നതായി ഓർക്കുന്നുണ്ടോ.നീ ദൈവത്തെ വിളിക്കും ഒരു പരിഹാരം കിട്ടാൻ.നീ നിന്റെ പ്രശ്നങ്ങളുടെ പരിഹരിക്കാൻ ഓടിനടക്കും.പക്ഷെ ആ സമയത്ത് നിന്നെ പെട്ടെന്ന് സഹായിക്കുന്നതും ഉത്തരം നൽകുന്നതും ചെകുത്താൻ ആയിരിക്കും.ഇനി ചിന്തിച്ചുനോക്ക് സുഹൃത്തുക്കളെ നിനക്ക് ആവശ്യ സമയത്ത് ഒരു വഴി കാണിക്കുന്ന,ഒരു ഉത്തരം നൽകുന്ന ചെകുത്താനെ വേണോ,നിന്റെ സഹായത്തിനായി സമീപിച്ചാൽ കഷ്ടതകൾ തന്ന് തന്റെ ആവശ്യം നടത്തിത്തരാൻ വൈകുന്ന ദൈവത്തെയോ?"

"ദൈവം നിന്റെ ആവശ്യങ്ങളിൽ ഇടപെടുന്നത് വളരെ പതിയെ ആണ്. എന്നാൽ ചെകുത്താൻ നിന്റെ ഓരോ അവശ്യത്തിലും നിന്നെ സഹായിക്കും വളരെ പെട്ടെന്ന് തന്നെ.ഈ ലോകം അതിലുള്ളവ,എല്ലാ സുഖഭോഗവും ആസ്വദിച്ചു ജീവിക്കണം.അങ്ങനെ ഒരു സമൂഹത്തിലേക്കാണ് നിങ്ങളെ ക്ഷണിക്കുന്നത്.ഒന്നും ആസ്വദിച്ച്, അനുഭവിക്കാതെ നിയന്ത്രണങ്ങളിൽ കുരുങ്ങി ഇത്രകാലം ജീവിച്ചിട്ട് എന്ത് കിട്ടി.വരൂ ഞങ്ങളിലേക്ക്,ജീവിതം അതിന്റെ എല്ലാ രീതിയിലും ജീവിക്കു. നിങ്ങളുടെ ഓരോ പ്രശ്നങ്ങൾക്കും പെട്ടന്ന് പരിഹാരം കണ്ടെത്താൻ ഞങ്ങളും ഒപ്പമുണ്ട്.വന്ന ഏവർക്കും സാത്താന്റെ സമൂഹത്തിലേക്ക് സ്വാഗതം."

തിരിച്ചിറങ്ങുമ്പോൾ അവന്റെ മനസ്സ് മരവിച്ചിരുന്നു.അവൾക്കൊപ്പം റൂമിൽ എത്തുന്നതുവരെ സംസാരിച്ചില്ല. എന്തു പറയണം എന്നറിയാതെ തന്റെ ബാഗും എടുത്ത് തിരികെയിറങ്ങിയ അവന്റെ കയ്യിൽ അവൾ പിടിച്ചു. "ഡാ നീയൊന്നും???"

എനിക്കിതൊന്നും ഉൾക്കൊള്ളാൻ കഴിയുന്നില്ല.എന്നെ വിട്ടേക്ക്.

ഞാൻ പറയട്ടെ.....

അഞ്ചു നീയും ഇവരിലൊരാൾ ആണ് എനിക്ക് ഇപ്പൊഴും

💬 Comments

View all comments