Chapter Title : ഇരുട്ടിന്റെ വഴിയിലൂടെ [ആൽബി]
ഇല്ല. അതാണ് വിളിച്ചത്.അഞ്ചു നമ്മുടെ സ്വന്തം ആളാണ്.അവൾ കൊണ്ടു വരുന്ന ആളും അതുപോലെ.ചെല്ല്, ആദ്യം ആണ്. അഞ്ചു പറഞ്ഞുതരും എല്ലാം.ഇന്നത്തെ വർഷിപ്പ് കഴിഞ്ഞ് എല്ലാം മനസ്സിലാവും.
അവൻ അഞ്ജുവിനൊപ്പം അകത്ത് കയറി.കോറിഡോറിലൂടെ മുന്നോട്ട് നടന്നു."ദാ അതാണ് റൂം.പോയി ചേഞ്ച് ചെയ്തു വാ.മാറാനുള്ളത് അവിടെയുണ്ട്.കഴിയുമ്പോൾ ഇവിടെ നിൽക്ക്,ഞാനും മാറിവരാം.പിന്നെ ഇന്നർ സഹിതം മാറിക്കോളു"
അവൻ അകത്തേക്ക് കയറി.ചിലർ ചേഞ്ച് ചെയ്യുന്നുണ്ട്.കഴിഞ്ഞ ചിലർ അവനെയും നോക്കി പുറത്തേക്ക് പോകുന്നു.കറുത്ത നീണ്ട ഗൗൺ. അതാണ് വേഷം.തല മറക്കാനായി ഒരു തോപ്പി അതിൽത്തന്നെയുണ്ട്. പെട്ടന്ന് ഒരു കൈ അവന്റെ തോളിൽ പതിഞ്ഞു,ഞെട്ടിത്തിരിഞ്ഞ അവനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ഒരു വൃദ്ധൻ വസ്ത്രങ്ങൾ ഇരിക്കുന്നയിടം കാട്ടിക്കൊടുത്തു."ഇവിടെ മാറാൻ വസ്ത്രം ഉണ്ട്.പാകം നോക്കി ഇടുക. ഇട്ടിരിക്കുന്നത് ഏതേലും ലോക്കറിൽ വച്ചിട്ട് നമ്പർ ഓർത്തിരിക്കുക"അത്ര പറഞ്ഞതിനു ശേഷം അയാൾ പുറത്തേക്ക് കടന്നു.ആദ്യമായി വരുന്നതിന്റെ ഒരു സംഭ്രമം അവന്റെ മുഖത്തുണ്ട്.പെട്ടെന്ന് ചേഞ്ച് ചെയ്ത അവൻ പുറത്തിറങ്ങുമ്പോൾ അഞ്ചു അവനെയും പ്രതീക്ഷിച്ചു നിൽക്കുന്നു
എന്താ ചെക്കാ,തുണി പറിച്ചെറിഞ്ഞു ഒരു ഗൗണിടാൻ ഇത്ര നേരം വേണോ.
പാകത്തിന് കിട്ടണ്ടേ പെണ്ണെ.
വാ അവിടെ തുടങ്ങി.ഞാൻ ചെയ്യുന്ന നോക്കി അതുപോലെ ചെയ്യുക.മ്മം.
അവനെയും കൊണ്ട് അവൾ ഒരു ഹാളിൽ എത്തി.ഇരുണ്ടുകിടക്കുന്ന അകത്തളം.ചെറിയ തീപ്പന്തങ്ങൾ കത്തിച്ചുവച്ച് അതിന്റെ വെട്ടത്തിൽ ആണ് കർമ്മം.അവൻ കാർമ്മിയെ നോക്കി,ഒരു മധ്യവയസ്കൻ.ചുവന്ന വേഷം,അതിന്റെ മധ്യത്തിലായി തലകീഴായുള്ള കുരിശ്.അതിൽ ഒരു സർപ്പം ചുറ്റിക്കിടക്കുന്നു.മുകളിൽ അഞ്ചുമൂലയുള്ള നക്ഷത്രം.മുകളിലെ രണ്ട് മൂലകൾ ആടിന്റെ കൊമ്പിനെ സൂചിപ്പിക്കുന്നു.
മുന്നിലെ മേശയിൽ ഒരു സ്ത്രീ നഗ്നയായി കിടക്കുന്നുണ്ട്.അവൻ സൂക്ഷിച്ചു നോക്കി,ഒന്നു ഞെട്ടിയ അവൻ ആ പേര് ഉച്ചരിച്ചു."വിധു മാം"
💬 Comments
View all comments