0%

Chapter Title : ഇരുട്ടിന്റെ വഴിയിലൂടെ [ആൽബി]

Author : alby Read All Parts 1.3K

രണ്ടാളും വഴക്ക് കൂടിയോ. ഒരാളുടെ മുഖം വല്ലാതിരിക്കുന്നു." ക്ലാസ്സിൽ എത്തിയപാടെ ഉള്ള പരിചയംവച്ച് സാറയുടെ ചോദ്യം

ഒന്നുല്ലടോ,ഇവൾക്കിങ്ങനെ ഇടക്ക് ഉള്ളതാ.

അതോ ബെസ്റ്റ് ഫ്രണ്ട് എന്നോട് കേറി മിണ്ടിയതിന്റെയാണോ.

എനിക്ക് അങ്ങനെയൊന്നുമില്ല.അത്‌ ഇവന്റെ ഇഷ്ട്ടം.

ഇങ്ങനെ മുഖം വീർപ്പിക്കാതെടോ. ഒന്ന് ചിരിച്ചോണ്ടൊക്കെ പറയ്. അതാ തന്റെ മുഖത്തിന് ചേരുക. എനിവേ ആം സാറ.ഇവിടെ ജോയിൻ ചെയ്തപ്പോൾ അല്പം താമസിച്ചു. ഇവിടെയൊരു ഫാമിലി ഫ്രണ്ട് ഉണ്ട്. അവിടെയാ അക്കോമോഡേറ്റ് ചെയ്തേ എന്റെ പപ്പാ.

നൈസ് ടു മീറ്റ് യു.ഏതായാലും പരിചയപ്പെടൽ ഇങ്ങനെയായി.ഒരു ഔട്ടിങ് ഉണ്ട് വൈകിട്ട്.കൂടുന്നോ.

ഇല്ല അഞ്ചു.ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. അല്പം കൺസർവെറ്റിവ് ആണ് പപ്പാ. ആവശ്യത്തിന് ഫ്രീഡം ഒക്കെയുണ്ട്. പക്ഷെ...... പിന്നെ നിങ്ങളുടെ പ്രൈവസി.

ഞങ്ങളുടെ സ്വകാര്യത,ഫ്രണ്ട്ഷിപ്പിൽ അത്‌ വേണ്ട എന്നല്ല.ഞങ്ങൾ അല്പം ഡിഫറെന്റാ.മനസ്സിലാവും തന്റെ ഭാഗം.എന്നാലും ഇടക്കൊക്കെ ആവാം.

ഡഫനിറ്റ്ലി ആൻഡ് താങ്ക്സ് എ ലോട്ട്.

അവർ അന്ന് പിരിഞ്ഞു.ക്ലാസ്സിൽ അവരുടെ സൗഹൃദം ഓരോ നിമിഷം ചെല്ലുന്തോറും വളർന്നുകൊണ്ടിരുന്നു അഞ്ജന ഒരു ഓളം വച്ചുനടക്കുന്ന ടൈപ്പാണെങ്കിൽ സാറ എന്തിനെയും പക്വതയോടെ സമീപിക്കുന്ന പ്രകൃതമായിരുന്നു.അരുണിനെ പല കാര്യങ്ങളിലും ഗൈഡ് ചെയ്തിരുന്നു അവൾ,എങ്കിലും വ്യക്തിപരമായ കാര്യങ്ങൾ അവന്റെ തീരുമാനത്തിന് വിട്ടു.അതിൽ കൈകടത്താനവൾക്ക് താല്പര്യം ഇല്ലായിരുന്നു എന്ന് പറയുന്ന താവും ശരി.കോളേജിൽ മൂവരും ശ്രദ്ധിക്കപ്പെടുന്നവരായത് ഒരുപക്ഷെ വേറിട്ട സ്വഭാവസവിശേഷതയാവാം. അല്ലെങ്കിലും ഒരെ സ്വഭാവം ഉള്ളവർ ഒന്നിച്ചുപോകുക പ്രയാസമാണ്.ചില ഒഴിച്ചുകൂടാനാവാത്ത സമയങ്ങളിൽ ഒന്നിച്ചുള്ള ഔട്ടിങ് ഒഴിച്ചാൽ അവർ ആസ്വദിക്കുകയാണ് ജീവിതം.അഞ്ചു അരുണിനൊപ്പം ബാംഗ്ലൂർ ജീവിതം അതിന്റെ ഉച്ചസ്ഥായിയിലും,സാറ ക്യാമ്പസിൽ മാത്രമെങ്കിലും ഓരോ നിമിഷവും ആസ്വദിച്ചുകൊണ്ടിരുന്നു. ***** പതിവുപോലെ ഒരു വീക്ക്‌ ഏൻഡ്....

💬 Comments

View all comments