Chapter Title : ഇരുവർ 3 [Dennis]
പിന്നെ ട്യൂഷൻ കഴിഞു വന്നാൽ ഫുഡ് ഒന്നും ഉണ്ടാകേണ്ട, ഞാൻ വന്നു എല്ലാം ചെയ്‌തോളാം"സുലോചന പറഞ്ഞു.
"ബൈ, ചേച്ചി"കീർത്തന ക്യാബിൻ നു വെളിയിൽ ഇറങ്ങി.
1:30 മണി ആയപ്പോൾ മെറിൻ സ്റ്റാഫ് റൂമിൽ വന്നു.
"ഗുഡ് അഫ്റെർൂൺ മാഡം, വണ്ടി വന്നിട്ടുണ്ട്. മേഡം റെഡി ആണെങ്കിൽ നമുക് ഇറങ്ങാം" മെറിൻ വിനീതമായി പറഞ്ഞു.
"ഇറങ്ങാം, ഞാൻ റെഡി" കീർത്തന ചിരിയോടെ പറഞ്ഞു.
കീർത്തന ആദ്യമായാണ് ഇത്രെയും ആഡംബരമായ കാർ കാണുന്നേ. അവൾ കൺമിച്ചു നിൽക്കേ മെറിൻ കാറിന്റെ വാതിൽ തുറന്നു കൊടുത്തു. ഇരുവരും കാറിൽ കയറി. 15 മിനുട്സ് കൊണ്ട് കാർ കൊട്ടാര സദൃശമായ ഒരു വളപ്പിലേക് പാഞ്ഞു കയറി. പൂമുഖത് അന്നമ്മ ഇരിപ്പുണ്ട്. കീർത്തനയെ അവർ സ്നേഹത്തോടെ സ്വീകരിച്ചു.
അവൾക് തന്റെ പ്രിയപ്പെട്ട അച്ഛമ്മേയെ ഓർമ്മ വന്നു. ഒരു മടിയോടെ ഇരിക്കുന്ന കീർത്തനയെ അന്നമ്മ ചേടത്തി പരിചയപെട്ടു. ഇട്ടു മൂടാവുന്ന സ്വത്ത് ഉണ്ടായിട്ടും വളരെ ലാളിത്യത്തോടെ പെരുമാറുന്ന അന്നമ്മ ചേടത്തിയെ കീർത്തനക്ക് ഒരുപാടിഷ്ടമായി.
"മോളെ മുകളിനാണ് മെറിന്റെ മുറി, അവിടുന്ന് പഠിപ്പിച്ചാൽ പോരെ. ഇവിടെ താഴെ എപ്പോഴും ആരെങ്കിലും എന്നെ കാണാൻ ഒക്കെ ആയി വരും അതു മോൾക് ഒരു ബുധിമുട്ടാവും. മെറിനും പഠിത്തത്തിൽ ഏകാഗ്രത നഷ്ടപ്പെടും" അന്നമ്മ ചേടത്തി പറഞ്ഞു.
"ശരി, അങ്ങനെ ആയിക്കോട്ടെ" കീർത്തന പറഞ്ഞു.
"മെറിൻ മോളെ, നീ ടീച്ചറെ വീടൊക്കെ ഒന്ന് കാണിക്ക്, എന്നിട് പഠിത്തം തുടങ്ങിക്കോ" അന്നമ്മ പറഞു.
മെറിൻ കീർത്തനയും കൂട്ടി വീട് മൊത്തം ചുറ്റി കാണിച്ചു. കീർത്തന ഒരു സ്വപ്ന ലോകത്തിൽ ആയിരുന്നു. അവൾ സിനിമയിൽ
💬 Comments
View all comments