0%

Chapter Title : ഇഷ [ishitha]

Author : Kambikathakal Read All Parts 459

യു .. അവർ അകന്നു .. ഇഷ അമ്മയുടെ അടുത്തേക്ക് നടന്നു ..

ഉള്ളിൽ അമർഷം ഇരച്ചുകയറിയ ലക്ഷ്മി മകളോടായി പറഞ്ഞു അമ്മയെയും കുടുംബത്തെയും അപമാനിച്ചപ്പോൾ നിനക്ക് തൃപ്‌തയായല്ലോ അല്ലെ ഇനിയും ആ വൃത്തിക്കെട്ടവനുമായി എന്താ നിനക്കിത്ര രഹസ്യം . ഇത്രയൂം കാലം വളർത്തി വലുതാക്കിയ അമ്മയെയും വീട്ടുകാരെയും ഇപ്പോ നിനക്ക് വേണ്ട ഒരുകാലത്തും കൂടെയില്ലാതിരുന്ന ആ നീചനെയാനല്ലെ നിനക്കിപ്പോൾ പ്രിയം ?

അമ്മെ അമ്മ എന്താണീ പറയുന്നത് അതു അന്യനൊന്നുമല്ലല്ലോ എന്റെ സ്വന്തം അച്ഛൻ തന്നെയല്ലേ ഇനിയും 'അമ്മ അച്ഛനെപ്പറ്റി ഇങ്ങിനെ മോശമായി പറഞ്ഞാൽ ഞാനതു കേട്ടുനിലയ്ക്കില്ല .. ദേഷ്യത്തോടെ എന്തോ പറയാനൊരുങ്ങിയ ലക്ഷ്മിയെ സഹോദരൻ പ്രഭാകർ വിളിച്ചു മതി ലക്ഷ്മി നീ വണ്ടിയിൽ കയറിക്കെ എല്ലാം തീരുമാനമായില്ല ഇനി വീണ്ടും അവളെ കൂടുതൽ ദേഷ്യം പിടിപ്പിച്ചു അവളെ നമ്മുടെ ശത്രുക്കളാക്കി മാറ്റണ്ട .. അവർ എല്ലവരും വണ്ടിയിൽ കയറി വീട്ടിലേക്കു തിരിച്ചു ..

... വീട്ടിൽ തിരിച്ചെത്തിയ മഹി വളരെ സന്തോഷത്തിലായിരുന്നു .. തന്റെ ഏകമകൾ ഇഷ അവളെ തനിക്കു തിരിച്ചു കിട്ടിയിരിക്കുന്നു പൂർണമായുമല്ല എന്നാലും ഇനിയെന്നും അവളും തന്റെ കൂടെയുണ്ടാകും .. മകൾ ഇഷക്കു 8 വയസ്സു പ്രായമുള്ളപ്പോഴാണ് അവളും കുടുംബവും തനിക്കു നഷ്ടമാകുന്നത് .. ഇപ്പോൾ പന്ത്രണ്ടു വർഷത്തിന് ശേഷമാണ് മകളെ അയാൾക്കു തിരികെ കിട്ടുന്നത് ..

ആറുമാസത്തോളമായി കോടതിയിൽ ഇതിന്റെ കേസ് നടക്കുകയായിരുന്നു .. ഇന്നാണ് വിധി തനിക്കു അനുകൂലമായത് .. മഹിയുടെ ഭാര്യയും കുടുംബവും തനിക്കു നഷ്ട്ടമാകുന്നത് പന്ത്രണ്ടു വര്ഷങ്ങള്ക്കുമുന്നെ യാണ് അന്നു ഒരു ഞായറാഴ്ചദിവസം ലക്ഷ്മിക്ക് ഒരു

💬 Comments

View all comments