Chapter Title : ഇഷ [വേടൻ]
ദാ അവിടെന്ന് കിട്ടിയതാ... "" ഒരു തെളിച്ചമില്ലാത്ത മൂളൽ അതിന് കൊടുത്ത് കൈ അവൾക്ക് നേരെ നീട്ടി. അവരുടെ കയ്യിൽ താൻ ഇന്നലെ എടുത്തെറിഞ്ഞ മറ്റവളുടെ ഡിയറി കണ്ട് ദേഷ്യം വന്നെങ്കിലും അവളത് ഒന്നും മിണ്ടാതെ വാങ്ങിച് മുറിയിൽ കയറി വാതിലടച്ചു.
"" ഈ പെണ്ണിനിത് ന്ത് പറ്റിയോന്തോ...? "" താടിക്ക് കയ്യും കൊടുത്ത് ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞവർ അകത്തേക്ക് കയറിപ്പോയി.
കുറച്ചു നേരം മിഴി നീർത്തിയവൾ കയ്യിൽ ഉണ്ടായിരുന്ന ഡിയറി തറയിലേക്ക് വലിച്ചെറിഞ്ഞു.എല്ലാ കൊല്ലവും ഈ നേരം സമ്മാനമായി താൻ കൊടുത്തിരുന്ന ചുടുചുംബനം കിട്ടാൻ അവൻ കാട്ടിക്കൂട്ടുന്ന പ്രവർത്തി ഓർത്തവൾക്ക് ആ കരച്ചിലിനിടയിലും ചിരി വന്നു. പെട്ടന്ന് അത് ഇല്ലാതാകുകയും ചെയ്തു.
പലപ്പോഴും ആലോചിച്ചതാണ് ചെന്നൊന്ന് കണ്ടാലോ ന്ന്..ഉള്ളിലെ ഈഗോ ഒന്നിനും സമ്മതിക്കുന്നില്ല, താൻ പറഞ്ഞ വാക്കിനാൽ ആണ് അദ്ദേഹം ഒന്ന് കാണാൻ കൂടി വരാത്തത്, എനിക്ക് ഇഷ്ടമായില്ലെങ്കിലോ ന്നോർത്ത് കാണും..
അതുചെന്ന് ഭിത്തിയിൽ ഇടിച്ചു താഴേക്ക് ചിതറി വീണു, വീണ കൂട്ടത്തിൽ സിദ്ധാർഥ്വിന്റെ ഒരു ഫോട്ടോ കണ്ടവൾ അതിലേക്ക് നോക്കി, പിന്നെ പതിയെ അത് കയ്യിലേക്ക് എടുത്തു,
താൻഅവനെ കാണുന്നതിലും ഒരുപാട് മുന്നേ ഉള്ള ഫോട്ടോ ആണത് ന്ന് അവൾക്ക് ഇന്നേരം മനസിലായിരുന്നു. രണ്ടായി മടക്കി വച്ചിരുന്ന ഫോട്ടോ അവൾ നേരെയാക്കി... ഇതാരാ ഈ പെണ്ണ്..?
സിദ്ധുവേട്ടൻ അവളെ ചേർത്തു പിടിച്ചിരിക്കുന്ന ഒരു ഫോട്ടോ ആയിരുന്നു അത്.. തട്ടമിട്ടോരു മൊഞ്ചത്തി കുട്ടി. അവളോർത്തു... ഓഹ് ന്ത് സുന്ദരിയാണ് അവൾ.. അവളും ഏട്ടനോട് ഒട്ടിച്ചേർന്നു അവന്റെ വയറിനു ചുറ്റുമായി കൈ കോർത്തു നിൽക്കുന്നു .. അത്
💬 Comments
View all comments