Chapter Title : ഇശൽ നിലാവ് 2 [Gusthavo]
"
അവള് നോക്കിയപ്പോൾ രണ്ട് ചെറുപ്പക്കാരും ഒരു പെൺകുട്ടിയും നിൽക്കുന്നു. ഒരുത്തൻ ഒരു ഇരുപത്തഞ്ചു ഇരുപത്താറ് വയസുള്ള അത്യാവശ്യം ഫിറ്റായിട്ടുള്ള കണ്ടാൽ തന്നെ മാന്യൻ എന്ന് തോന്നിക്കുന്ന പയ്യൻ. മറ്റവൻ അവനെക്കാൾ ഹൈറ്റ് കുറവാണ് സുമുഖൻ പ്രായം കൊണ്ടും മറ്റവനെക്കൾ ചെറുതാണ് . ആദ്യം കണ്ട പയ്യൻ ആ പെണ്ണുമായി അടുത്ത് നിന്നു സംസാരിക്കുന്നുണ്ട് ഭാര്യയും ഭർത്താവും ആയിരിക്കണം മറ്റവൻ കൂട്ടുകാരനും അവള് വെറുതെ ഊഹിച്ചു
" ആരെയാണ് ഇക്കാ പറയുന്നത് ". അതിൽ ജസീൽ പറഞ്ഞ ആളെ മനസ്സിലാവാതെ അവള് ചോദിച്ചു
"ആ പെണ്ണിൻ്റെ അടുത്ത് നിൽകുന്നില്ലേ അവൻതന്നെ"
"ഇക്ക അത് ഭാര്യയായും ഭർത്താവുമായിരിക്കും "
"ആയിരിക്കും പക്ഷെ എനിക്കവനെ പോലെ ഒരുത്തനെയാണ് വേണ്ടത് " അവനെ നോക്കിക്കൊണ്ട് ജസീല് പറഞ്ഞു
"എല്ലാ ഭർത്താക്കാൻമാരും നിങ്ങളെ പോലെ ആയിരിക്കില്ല"
അത് കേട്ടപ്പോൾ ജസീലിന് ശെരിക്കും ഒന്ന് കൊണ്ടു. അവൻ വല്ലാത്തൊരു മുഖ ഭാവത്തോടെ അവളെ നോക്കി
"സോറി . പെട്ടന്ന് എന്തോ പറഞ്ഞ് പോയതാ. നിങ്ങള് കാര്യമാക്കേണ്ട വിട് " അവളവൻ്റെ കയ്യിൽ പിടിച്ചു
" മടങ്ങി പോവണോ " മനസിൽ ഒരു കരട് വീണ പോലെ അവൻ പറഞ്ഞു
തൻ്റെ വാക്കുകൾ ഭർത്താവിനെ മോശമില്ലാത്ത രീതിയിൽ മുറിവേൽപ്പിച്ചിരിക്കുന്നു മുഖം കണ്ടാൽ അറിയാം സങ്കടായിട്ടുണ്ട് . എങ്ങനെയെങ്കിലും ഒന്ന് സമാധാനിപ്പിക്കണം എന്നാലോചിക്കുമ്പോഴാണ് ജസീൽ കാണിച്ച തന്ന പയ്യൻ്റെ കൂടെയുള്ള പെണ്ണിൻ്റെ ചുമലിൽ വേറൊരു പയ്യൻ വന്ന് കയ്യിട്ട് കൂട്ടി കൊണ്ട് പോവുന്നതും അവരുടെ പിന്നാലെ ഇവർ പോകുന്നതും അവള് കണ്ടത്
" ഇക്ക അത് നോക്ക്
💬 Comments
View all comments