Chapter Title : ഇശൽ നിലാവ് 2 [Gusthavo]
കാളി പറ്റില്ലെന്ന് ആംഗ്യം കാണിച്ചപ്പോ ജസീൽ നിർബന്ധിച്ച് അവളെ അവിടെ പിടിച് ഇരുത്തി.
" പടച്ചോനെ ഇനിയെന്ത് " അവൾ മനസ്സിൽ പറഞ്ഞു
**
തൊട്ടടുത്ത് ഒരു പെണ്ണ് വന്നിരിക്കാൻ തുടങ്ങിയിട്ട് കുറച്ചു നേരമായി അവളുടെ പെർഫ്യൂമിൻ്റെ മണം മൂക്കിലേക്ക് ഇരച്ചു കയറി ഒന്ന് മുഖംകാണാനുള്ള ഭാഗ്യം വന്നിട്ടില്ല രണ്ടും കല്പിച്ചു നേരിട്ടു നോക്കിയാലോ വേണ്ട കോഴി ആണെന്ന് വിചരിച്ചാലോ സമയം വരും കാത്തിരിക്കാം .
പരിപാടികൾ ഓരോന്നായി ആരംഭിച്ചു. കുട്ടന്റെ പ്രതീക്ഷകൾക്ക് വിപരീതമായിരുന്നു അവിടെ ഉള്ള സിംഗേഴ്സും ആങ്കറും ആകെ ഒരശ്വസത്തിന് അവനുള്ളത് ആയിഷയാണ് അത് മിക്കവാറും മൂഞ്ചും ഇപ്പോ ശെരിക്കും അവൻ ഇരുന്ന പുഴുങ്ങി പരുവമായിട്ടുണ്ട് ആയിഷയുടെ കൂടെ ഇരിക്കാൻ പ്ലാൻ ഇട്ടിട്ട് അവൻ്റെ തൊട്ടപ്പുറത്ത് ഇരിക്കുന്നത് അനസാണ് അതിൻ്റെകൂടെ എൻ്റെ ഇപ്പുറത്ത് ഒരു ഉഗ്രൻ സാധനവും വന്നിരിക്കുന്നു. പാവം അങ്ങനെ തന്നെ വേണം
ഇൻസ്റ്റാഗ്രാം ഫേമസ് ധന പിന്നെ ബാദുഷ ആയിരുന്നു പരിപാടിയുടെ മെയിൻ ആകർഷണം . തുടക്കത്തിലെ തന്നെ ഗസലും സ്ലോ മെലഡികളുമാണ് അവർ പാടിയത് പൊതുവെ അങ്ങനെയുള്ള പാട്ടുകൾ ഇഷ്ടമാണെങ്കിലും ഈ സന്ദർഭത്തിൽ എനികത് നന്നായി ബോറടിച്ചു . അതിൻ്റെ ഇടയിൽ അവന്മാർ ഉദ്ഘാടന പരിപാടി കൂടി വച്ചോതോടെ എനിക്ക് വെറുത്തുപോയി
" അരവിന്ദ മോനെ എഴുന്നെക്കേട വാ ഒന്ന് വലിച്ചിട്ട് വരാം" കുട്ടന്റെ അപ്പോഴുള്ള ഇരുത്തംകണ്ടിട് അങ്ങനെ വിളിക്കാനാണ് എനിക്ക് തോന്നിയത്
" വലിയെങ്കിലും നടക്കട്ടെ വാ " അവൻ എന്റെ കൂടെ വരാൻ ഒരുങ്ങി
ഞാൻ പോകാൻ വേണ്ടി എഴുന്നേറ്റതും അനസ് കൈ കൊണ്ട് എങ്ങോട്ടാ എന്ന
💬 Comments
View all comments