Chapter Title : ഇശൽ നിലാവ് 2 [Gusthavo]
ജോലി ചെയ്ത അനസാണ്. ഇവനിപ്പോ ഇതെവിടുന്ന വന്നു ഇവന്റെ കോൺടാക്ട് ഇല്ലാതായിട്ടു തന്നെ ഇപ്പൊ ഒന്നന്നര വർഷത്തോളമായികാണണം
" അനസേ കണ്ടിട്ട് കൊറേ ആയല്ലോ സുഗാണോ " ഞാൻ അവനു കൈ കൊടുത്തു
"ഹാട സുഖാണ് നിനക്കോ "
" തട്ടിയും മുട്ടിയും പോവുന്നു " ഞാൻ കുട്ടനെ നോക്കി.
" കുട്ടാ ഇത് അനസ് ഞാൻ പറഞ്ഞിട്ടില്ലേ "
അവൻ ആരെന്ന മട്ടിൽ എന്നെ നോക്കി ആളെ മനസ്സിലായിട്ടില്ല പക്ഷെ അവനു മനസ്സിലാവും വരട്ടെ. എന്നിരുന്നാലും ഞാൻ കൈ കൊടുക്കുമ്പോൾ കൂടെ നിന്ന് ഒരു ഫോർമാലിറ്റിക്ക് അവനും കൈ കൊടുത്തു
" എന്താണ് നിൻ്റെ വിശേഷങ്ങൾ പറ കല്യാണൊക്കെ കഴിഞ്ഞോ " അനസ് ചോദിച്ചു
ഇവൻ എന്നെ കെട്ടിക്കാൻ ആണോ ഇത്രയും നാള് കഴിഞ്ഞ് വന്നു മിണ്ടിയത് എനിക്കാണേൽ ഈ ചോദ്യം കേട്ട് കേട്ട് മടുത്ത് തുടങ്ങിയിട്ടുണ്ട്
"ഇല്ല മോനേ അടുത്ത ലീവിന് നോക്കണം എന്നൊക്കെ വീട്ടിൽ നിന്ന് പറയുന്നുണ്ട് അത് വിട് നിന്റെ ഫാമിലി ഒക്കെ പോയോ അല്ല ഇപ്പോഴും കൂടെയുണ്ടോ " ഞാൻ മെല്ലെ വിഷയം മാറ്റി
" അവളുണ്ടെടാ. ഇപ്പൊ ഉമ്മയും വന്നിട്ടുണ്ട് " എന്നിട്ടവൻ പുറകിലേക്ക് നോക്കി
ആയിഷ. അവള് ഒരു പർദ്ധയിൽ ഒരുങ്ങി മെല്ലെ നടന്നു വരുന്നു. ഞാനും അനസും രണ്ട് കൊല്ലം മുൻപ് വരെ ഒരേ കമ്പനിയിലായിരുന്നു അപ്പോഴാണ് അവൻ ആദ്യമായി അവന്റെ ഭാര്യയെ അബുദാബിയിലേക്ക് കൊണ്ട് വരുന്നത്
കമ്പിനിയിലെ രണ്ടേയ് രണ്ടു മലയാളികൾ, ഒരേ ബിൽഡിങ്ങിൽ താമസം, വരവും പോക്കും ഒരുമിച്ച് നല്ല ഒരു ബന്ധത്തിന്
💬 Comments
View all comments