0%

Chapter Title : ഇശൽ നിലാവ് 2 [Gusthavo]

Author : Gusthavo Read All Parts 1.8K

റൂമിലിയെത്തിയ ഉടനെ ഹമീദയെ പിടിച്ച സോഫയിൽ ഇരുത്തി ജസീൽ

" അപ്പൊ നമുക്കിത് ഉറപ്പിക്കാമല്ലോ " ജസീൽ ചോദിച്ചു

" ഞാൻ ഒന്ന് ഫ്രഷായി വന്നിട് പോരെ ഇക്ക നമുക്കീ സംസാരം "

"എന്റെ ഹമീ നീ വെറുതെ ജാടയിടല്ലേ നീ അവനെ നോക്കി നിക്കുന്നത് ഞാൻ കണ്ടതാ "

അവൾ ചൂളിപ്പോയി. അതേയ് ശെരിയാണ് എന്തോ അവനിൽ നിന്ന് കണ്ണെടുക്കാൻ തനിക്കു പറ്റിയില്ല അവനെക്കാൾ കാണാൻ കൊള്ളാവുന്ന ഒരുപാട് പയ്യമാരെ താൻ കണ്ടിട്ടുണ്ട് അവരോടൊന്നും തോന്നാത്ത ഒരു പ്രേതക പറയാൻ കഴിയാത്ത ഒരു വികാരം ഇവനോട് തനിക്ക് തോന്നുന്നു അതെന്താവും ഒരുപക്ഷെ തനിക് ഇക്കയവനെ പരിചയപ്പെടുത്തി തന്നത് അങ്ങനെയായതു കൊണ്ടാവും അല്ല അത് കൊണ്ടുമാത്രമല്ല താൻ പോലും അറിയാതെ അഫ്സലിനോട് ഒരു പ്രേമം എവിടെയോ ഉടലെടുക്കുന്ന പോലെ

" ഹലോ സ്വപനം കാണാതെ ചോദിച്ചതിന് മറുപടി പറ "

"അത് പിന്നെ നിങ്ങളെനിക്ക്ക് അവനെകുറിച്ചുള്ള വേറൊരു ഇമേജ് തന്നതുകൊണ്ടല്ലേ നോക്കിയത് " അവൾ ചിന്തയിൽ നിന്നുണർന്നു. ജസീലിന്റെ ആരോപണം പാടെ അവഗണിച്ചു അവള് മനസിൽ പൊട്ടി വിടർന്ന പുതിയ വികാരത്തെ അവനിൽ നിന്ന് ഒളിപ്പിച്ചു വെച്ചു

" അപ്പൊ നിനക്കു വേറെ ഫീലിങ്ങ്സ് ഒന്നുമില്ലല്ലോ "

" ഇല്ല " അവൾ തറപ്പിച്ചു പറഞ്ഞു

" അപ്പൊ അഫ്സലിന്റെ കാര്യം ഒഴിവാക്കല്ലേ "

ഒരു നിമിഷം അവളൊന്നു പതറി

" ഇതെന്താ പെട്ടന്നൊരു മനം മാറ്റം " പതർച്ച പുറത്തു വരാതെ പിടിച്ച നിന്ന്

" അല്ല നിനക്കു വലിയ താല്പര്യം കാണുന്നില്ല അപ്പൊ പിന്നെ

💬 Comments

View all comments