Chapter Title : ഇശൽ നിലാവ് 2 [Gusthavo]
അതാണ് കുട്ടൻ പിന്നെ ചന്തി നോക്കി ഓഫിസിൽ പെൺപിള്ളരുടെ ജാതകം വരെ പറയുന്ന കുട്ടന് ഇത് പുല്ല് പറിക്കുന്ന പോലെ നിസ്സാരം
അവൻ ചെറുതായി ഒന്ന് ചിരിച്ചു ഒരു ഹായ് കൊടുത്ത് ഒരു മര്യാദക്ക് അവളും ഹായ് പറഞ്ഞു നേരെ എന്നെ നോക്കി
" എന്നാലും എൻ്റെ അഫ്സാലിക്ക നിങ്ങൾക്ക് നമ്മളെയൊക്കെ ഓർമ്മയുണ്ടോ. എത്ര നാളായി ഒന്ന് കണ്ടിട്ട് തന്നെ. നമ്പറോക്കെ മാറ്റിയോ?. ഞാൻ ഇക്കാനോട് ഇടക്ക് ചോദിക്കും പക്ഷെ ആളുടെ വിവരമേ ഇല്ലാന്ന് ഇക്ക പറയ " ഒറ്റ ശ്വാസത്തിൽ അവള് പറഞ്ഞു. എന്നെ ഒരുപാട് നാളുകൾക്ക് ശേഷം കണ്ട എക്സ്റ്റ്‌മെൻ്റ് അവളുടെ വാക്കുകളിൽ ഉണ്ട്
" അങ്ങനെ പെട്ടെന്ന് നിങ്ങളെ മറക്കോ.. എന്താണ് അയിഷു"
" എന്നാലും എത്ര നാളായി ഒന്ന് കണ്ടിട്ട് ഒന്ന് വിളിക്ക എങ്കിലും ചെയ്യാമായിരുന്നു " അനസ് പറഞ്ഞു
" വിടളിയാ ഇനി കാണാല്ലോ " ഞാൻ ചിരിച്ചിട്ട് മറുപടി കൊടുത്തു
" എന്തായാലും കാണണം നമുക്ക് പഴയ പോലെ ഒന്ന് കൂടണം " അനസ് നൊസ്റ്റാൾജിയ പറഞ്ഞു
" നീ ഇവിടുള്ള കാര്യം അറിയില്ലായിരുന്നെടാ ഇനി നമുക്ക് സെറ്റ് ആകാം . ഞാൻ ഇവിടെ ഹംദാനിൽ ആണ് "
"ഞാനും അവിടെയാട അപ്പൊ സെറ്റ് "
സംസാരിക്കുന്നതിൻ്റെ ഇടയിലാണ് അവൻ പരിചയമുള്ള വേറെ ആരെയോ കണ്ടത്
" നിങ്ങൾ സംസാരിക്ക് അഫ്‌സലേ ഞാൻ ഇപ്പൊ വരം " എന്നും പറഞ്ഞു അവൻ അവരുടെ അടുത്തേക്ക് പോയി
ഞാൻ മെല്ലെ കുട്ടനെ നോക്കി അവൻ ആയിഷയെ മുഴുവനായി സ്കാൻ ചെയ്യുവാണ്.
💬 Comments
View all comments