Chapter Title : ഇശലിന്റെ കുളിർക്കാറ്റ് [സ്പൾബർ]
വിവാഹം കഴിക്കാൻ ഇഷ്മല്ല..
അവൾക്ക് നിരാശ തോന്നിയെങ്കിലും അവനെ നിർബന്ധിച്ചൊന്നുമില്ല.
“” ഇത്ത ഇരിക്ക്… എനിക്കിത്താനെ ഇഷ്ടമില്ലാഞ്ഞിട്ടല്ല…ഇത്താനെ നിക്കാഹ് കഴിക്കാനും എനിക്കിഷ്ടമായിരുന്നു..പക്ഷേ… “..
“” എന്താടാ… ?..
പിന്നെന്താ പ്രശ്നം…?”..
ഒരാന്തലോടെ നദീറ ചോദിച്ചു..
“” അത്… ഇത്താ… എനിക്കൊരാളെ ഇഷ്ടാ… “..
നദീറയവനെ തുറിച്ച് നോക്കി.. ഇതവൾ പ്രതീക്ഷിച്ചിട്ടില്ലായിരുന്നു…
“” ആരെ…?”..
“” അത്… ജമാലിക്കയുടെ പെങ്ങളില്ലേ, ഫിദ… അവളാ… “..
ഒന്ന് ഞെട്ടിയെങ്കിലും നദീറ അത് പുറമേ കാണിച്ചില്ല..
“” നിങ്ങള് തമ്മിൽ പ്രേമാ…?”..
“” അയ്യോ… അല്ല… ഞാനവളോട് ഇത് വരെ സംസാരിച്ചിട്ട് പോലുമില്ല… അവളെ കണ്ടപ്പോ ഒരിഷ്ടം തോന്നി…
അവളെ കല്യാണം കഴിക്കണമെന്ന് ഒരാഗ്രഹവും തോന്നി… ഒരു വർഷം കൂടിയുണ്ട് അവളുടെ പഠിപ്പ്… അത് കഴിഞ്ഞ് ജമാലിക്കയോട് ചോദിക്കാം എന്ന് വിചാരിച്ചതാ…””..
നദീറ ആശ്വാസത്തോടെയൊന്ന് നിശ്വസിച്ചു..അപ്പോ മനസിൽ തട്ടിയ പ്രണയമൊന്നുമല്ല..അവളെ കണ്ടപ്പോ ഇവനൊരു മോഹം തോന്നിയതാ… പതിനാലാം രാവൊളി പോലെ തിളങ്ങുന്ന ഫിദയെ കണ്ടാൽ ഇവനെന്നല്ല ആർക്കും മോഹം തോന്നിപ്പോകും.. അവളെ പലവട്ടം കണ്ടിട്ടുണ്ട്.. ഇരുപത്തിമൂന്ന് വയസുള്ള ഒരു ഹൂറിയാണവൾ…
“” അവൾക്ക് നിന്നോട് ഇഷ്ടമുണ്ടോ…?”..
“” അറിയില്ലിത്താ… ഞങ്ങളിത് വരെ സംസാരിച്ചിട്ടില്ല… “..
“” അവൾക്ക് വേറെ പ്രേമമുണ്ടോന്ന് നിനക്കറിയോ…?”..
“” അറിയില്ല…””..
“”അങ്ങിനെ ഉണ്ടെങ്കിൽ… ?””..
“”ഉണ്ടെങ്കിൽ എനിക്കെന്താ… ?..
അവളെ അവൻ കെട്ടിക്കോട്ടെ… “..
“” അപ്പോ നിനക്ക് വിഷമമില്ലേ… ?””..
“” എന്തിന്… ?..
അവളെന്റെ
കാമുകിയൊന്നുമല്ലല്ലോ… “..
നദീറാക്ക് വീണ്ടും പ്രതീക്ഷയായി..
“” അവളെ കെട്ടാൻ നിനക്ക് പറ്റിയില്ലെങ്കിൽ ഇത്താനെ നിക്കാഹ് കഴിക്കാൻ നിനക്കിഷ്ടമാണോ…?”..
💬 Comments
View all comments