0%

Chapter Title : ഇശലിന്റെ കുളിർക്കാറ്റ് [സ്പൾബർ]

Author : Spulber Read All Parts 18.5K

ഫിലിപ്പൈനി സ്ത്രീയോടൊപ്പം ഒരു ഫ്ലാറ്റെടുത്ത് താമസമാക്കി എന്നായിരുന്നു ആ വാർത്ത..

നദീറ തകർന്നു പോയി..

ജാബിറിന്റെ ബന്ധുക്കളായി ഒരുപാട് പേർ ഗൾഫിലുണ്ടായിരുന്നു.. അവരെല്ലാം പ്രശ്നത്തിൽ ഇടപെട്ടു.. എന്നാൽ അവരുടെ ആരുടേയും ഫോണെടുക്കാൻ പോലും ജാബിർ കൂട്ടാക്കിയില്ല..അവസാനം നദീറയേയും, മക്കളേയും നാട്ടിലേക്കയക്കാൻ ബന്ധുക്കളെല്ലാവരും കൂടി തീരുമാനിച്ചു..

ഇപ്പോൾ നദീറ നാട്ടിലെത്തിയിട്ട് നാല് വർഷം കഴിഞ്ഞു.. ജാബിറിന്റെ വീട്ടിൽ തന്നെയാണ് അവൾ താമസിക്കുന്നത്..

ഇവിടെത്തന്നെ നിന്നാൽ മതിയെന്ന് അവന്റെ ഉപ്പ ഹുസൈൻ ഹാജി വാശി പിടിക്കുകയായിരുന്നു.. മൂത്ത മകനെ ഇവിടെ സ്കൂളിൽ ചേർത്തു.. ഈ ഒരുവർഷമായിട്ടും ജാബിർ, നദീറയെ ഒന്ന് വിളിക്കുക പോലും ചെയ്തില്ല.. അവനെപറ്റി യാതൊരു വിവരവുമില്ല. അതിനിടക്ക് ആ സ്ത്രീയോടൊപ്പം ജാബിർ അവളുടെ നാട്ടിലേക്ക് പോയെന്നും നദീറ കേട്ടു..

തുടക്കത്തിൽ അവൾ ഒത്തിരി കരഞ്ഞെങ്കിലും ഇപ്പോൾ അതുമായവൾ പൊരുത്തപ്പെട്ടു.. തന്റെ വിധി ഇതായിരിക്കുമെന്നവൾ സമാധാനിച്ചു.. ജാബിറിന്റെ ഉപ്പയും, ഉമ്മയും സ്വന്തം മോളെപ്പോലെ അവളെ നോക്കി.. നാത്തൂൻമാർക്കും അവളെ വലിയ കാര്യമായിരുന്നു.. അനിയൻ കബീറും ഇത്താക്കും, മക്കൾക്കും എന്ത് വേണേലും ചെയ്ത് കൊടുക്കും.. ഇവരുടെ ഈ സ്നേഹമായിരുന്നു നദീറയെ പിടിച്ച് നിൽക്കാൻ പ്രേരിപ്പിച്ചത്..

ഭർത്താവ് അടുത്തില്ല എന്നതൊഴിച്ചാൽ എല്ലാം കൊണ്ടും സമാധാനമായിരുന്നു അവളുടെ ജീവിതം… ഇഷ്ടം പോലെ സ്വത്തുക്കൾ അവളുടെ സ്വന്തം പേരിൽ തന്നെയുണ്ട്.. വാടകയിനത്തിൽ തന്നെ നല്ലൊരു തുക മാസാമാസം അക്കൗണ്ടിലെത്തും.അതീന്ന് ഒരു രൂപ പോലും എടുക്കേണ്ട ആവശ്യം അവൾക്കില്ല..അവളുടേയും,

മക്കളുടേയും അടക്കം വീട്ടിലെ ചെലവെല്ലാം നോക്കുന്നത് കബീറാണ്.. ഉപ്പാക്കും സ്വന്തമായി ചെറിയ വരുമാനമുണ്ട്..

കുറേ മാസങ്ങൾ വിഷാദമായിരുന്നു അവളുടെ സ്ഥായീഭാവം.. കുറേ കഴിഞ്ഞ് അവൾ നോർമലായി..എല്ലാമായും

💬 Comments

View all comments