0%

Chapter Title : ഇശലിന്റെ കുളിർക്കാറ്റ് [സ്പൾബർ]

Author : Spulber Read All Parts 18.5K

നിലകളിലായി, എല്ലാ തരം വസ്ത്രങ്ങളും കിട്ടുന്ന കട..ആറ് ജോലിക്കാരുമുണ്ട്..

അന്നെടുത്ത് നിരത്തിയ ഡ്രസുകളെല്ലാം മടക്കി,തിരിച്ച് ഷെൽഫിലേക്ക് തന്നെ കയറ്റുകയാണ് ജോലിക്കാർ.. കബീർ കംപ്യൂട്ടറിന്റെ മുന്നിലിരുന്ന് അന്നത്തെ കണക്ക് ശരിയാക്കുകയാണ്.. തെറ്റില്ലാത്ത കച്ചവടം നടക്കുന്ന കടയാണ്.. സീസൺ സമയത്ത് നല്ല കച്ചവടമുണ്ടാവും..

പുറത്തൊരു വണ്ടി വന്ന് നിന്നത് കണ്ട് കബീർ ഗ്ലാസിലൂടെ നോക്കി.. അതൊരു ബെൻസ് കാറാണ്.. അവന് നല്ല പരിചയമുളള വണ്ടി.. അവൻ കംപ്യൂട്ടർ ക്ലോസ് ചെയ്തപ്പോഴേക്കും കാറിൽ നിന്ന് സുമുഖനായ ഒരാൾ ഇറങ്ങി വന്നു.. ഒരു നാൽപത്തഞ്ച് വയസ് പ്രായം കാണും.. നല്ല ആരോഗ്യവാൻ.. വൈറ്റ് ജീൻസും, ചുവന്ന ടീ ഷർട്ടും,കറുത്തഗ്ലാസും..

“” കബീറേ… അടക്കാറായോടാ…?”.

അയാൾ കടയിലേക്ക് കയറി വന്ന് ചിരിയോടെ കബീറിനോട് ചോദിച്ചു..

“” ആ… ജമാലിക്കാ… കയറി വാ… ഒൻപത് മണിക്കേഅടക്കൂ…””.

അവനും ചിരിയോടെ അയാളെ ക്ഷണിച്ചു..

ജമാൽ നേരെ കയറിയത് കൗണ്ടറിനുള്ളിലേക്കാണ്..കബീറിന്റെ അടുത്ത് തന്നെയുള്ള ചെയറിലേക്ക് ജമാലും ഇരുന്നു..

ജമാൽ… കബീറിന്റെ ജേഷ്ഠൻ ജാബിറിന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ജമാൽ.. രണ്ടാളും ഒരേ സമയത്താണ് ഗൾഫിലേക്ക് പോകുന്നത്..നല്ല വിദ്യാഭ്യാസമുള്ള ജമാലിന്, അതിന് തക്ക ജോലിയും കിട്ടി.. നാട്ടിലെ അറിയപ്പെടുന്ന ഒരു പണക്കാരനാണിന്ന് ജമാൽ.. ഈ നാട്ടിലെ ഏറ്റവും വലിയ വീടും,വിലയേറിയ കാറും ജമാലിന്റേതാണ്..

മൂന്ന് വർഷം മുൻപ് ഗൾഫ് നിർത്തിയതാണ് ജമാൽ..ഇപ്പോൾ നാട്ടിൽ പല ബിസിനസുണ്ടവന്.. പെട്ടന്നാണവന് പ്രവാസം അവസാനിപ്പിക്കേണ്ടി വന്നത്.. അവന്റെ കൂടെ ഗൾഫിൽ ജീവിച്ച ഭാര്യ സീനത്ത് അവിടെ വെച്ച് ഒരാക്സിഡന്റിൽ മരിച്ചു.. രണ്ട് മക്കളോടും ഭാര്യയോടുമൊപ്പം യാത്ര ചെയ്യുമ്പോൾ,,ജമാൽ തന്നെ ഓടിച്ച കാർ ആക്സിഡന്റിൽ പെടുകയായിരുന്നു..ജമാലും

💬 Comments

View all comments