0%

Chapter Title : ഇഷയുടെ ജീവൻ [Karan]

Author : Kambikathakal Read All Parts 795

പിന്നെ ഒഫ്‌കോർസ് ലിപ്ലോക്ക് ഉണ്ടാവും. ഇഷ ഇന്നേഴ്സ് മാത്രം ധരിച്ചുള്ള ഷോട്ട്സ് ഒരുപാടു എടുക്കേണ്ടി വരും. നമ്മുടെ സെൻസർ ബോർഡ് കത്തി വയ്ക്കാത്ത രീതിയിലുള്ള സംഭവങ്ങൾ.... പിന്നെ ഇഷാ, ചെറിയ മേക്ക് ഓവർസ് വേണ്ടി വരും. മൂന്നോ നാലോ കിലോ കൂട്ടണം. അത് നിന്നെക്കൊണ്ടു പറ്റും എന്നെനിക്ക് അറിയാം. സിനിമയുടെ ഷെഡ്യൂൾസ് എല്ലാം ഡിസൈൻ ചെയ്യാൻ പോകുന്നത് കുട്ടിയുടെ സൗകര്യം അനുസരിച്ചാണ്. ഓക്കേ ആണെങ്കിൽ പറഞ്ഞാൽ  മതി ഇഷ. ടെക്ക് യുവർ ടൈം."

ഇഷയുടെ മുഖത്ത് ടെൻഷൻ വന്നു. വിനോദ് അത് കൃത്യമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

വിനോദ് : "എനിക്ക് മനസ്സിലായി.. ഇത്തിരി പെട്ടന്നാണ് ഞാനീ പറയുന്നത്.... ഇഷ ഒരാഴ്‌ചയ്‌ക്ക് ഉള്ളിൽ ആലോചിച്ചു തീരുമാനിച്ചാൽ മതി."

ഇഷ ചിരി വരുത്തി ഒന്ന് മൂളി. മനസ്സിൽ കാർമേഘം ഇരുണ്ടു കൂടുന്നുണ്ടായിരുന്നു. ഈ സിനിമ ചെയ്താൽ പിന്നീട് ഒരു പത്തു സിനിമയ്ക്ക് എങ്കിലും അവസരം കിട്ടും. പുള്ളിയുടെ സിനിമ ആയത് കൊണ്ട് നല്ല ഫെയിമും ഉണ്ടാവും. പക്ഷേ കുടുംബ ജീവിതം! അവൾ അതിനെപ്പറ്റി വല്ലാണ്ട് വ്യാകുലപ്പെട്ടു. എല്ലാ തലത്തിൽ നിന്നും അവൾ ആലോചിച്ചു. ജീവന്റെ കാര്യം മാത്രമല്ല. തന്റെ ഫാമിലിയിൽ തന്നെ ഒരുപാടു കഥകൾ ഇറങ്ങും. ജീവൻ  ഇങ്ങോട്ട് കമ്പിപ്പടങ്ങൾ അഭിനയിപ്പിക്കാൻ കൊണ്ട് വന്നതാണ് എന്നൊക്കെ കഥകൾ വരും. പാതി സമ്മതം മൂളാൻ  മാത്രമേ അവൾക്ക് കഴിഞ്ഞുള്ളു..

ഇതൊക്കെ മനസ്സിൽ വച്ച് പുകച്ചുകൊണ്ടാണ് അവൾ എല്ലാവരോടും ചിരിച്ച മുഖം വരുത്തി യാത്ര പറഞ്ഞിറങ്ങിയത്. തിരികെ പോകുമ്പോൾ ഓട്ടോയിൽ വച്ച് അവൾ സ്വന്തം ശരീരത്തിലേക്ക് നോക്കി. അവൾക്ക് അവളുടെ ശരീരം വലിയ ഇഷ്ടമാണ്.

💬 Comments

View all comments