0%

Chapter Title : ഇഷയുടെ ജീവൻ [Karan]

Author : Kambikathakal Read All Parts 821

എനിക്കറിഞ്ഞു കൂടെ. നിന്റെ ശരീരത്തിന് ബിക്കിനി ചേരും. ഡോണ്ട് വറി."

ഇഷ ഒന്ന് മൂളി ചിരിച്ചു. എന്നിട്ട് ജീവന്റെ മടിയിലേക്ക് കയറി സൈഡ് തിരിഞ്ഞു ഇരുന്നു. ജീവൻ അവളുടെ വയറിനു ചുറ്റും ഇടത്തെ കൈ ചുറ്റി.

"വാരി താ."

ജീവൻ ഒന്ന് ചിരിച്ചു. "ഈ പെണ്ണ്"

ജീവൻ ബിരിയാണിചോറ് വാരി വായിൽ വച്ച് കൊടുത്തു. കവിളിൽ ഒരു മുത്തവും.

അന്ന് രാത്രി കിടക്കുമ്പോൾ സത്യത്തിൽ ജീവനു ഉറക്കം വന്നില്ല. സ്വയമൊന്നു വിശകലനം ചെയ്‌ത രാത്രിയായിരുന്നു അത്. പുറമെ പുരോഗമനപരമായ ആശയങ്ങൾ പറയുമ്പോഴും ഭാര്യയുടെ കാര്യം വന്നപ്പോൾ താനെന്താ ഇങ്ങനെ.!! അമിതമായ പൊസസീവ്‌നെസ് ഉണ്ടാവരുത്, കരിയറാവണം മുഖ്യം എന്നൊക്കെ നമ്മൾ തന്നെ തീരുമാനം എടുത്തതാണ്. എന്നിട്ടിപ്പോ! ഒരിക്കലും തന്റെ ഉള്ളിൽ ഉള്ള കാര്യങ്ങൾ പുറത്തു വരരുത്. അവൻ ഇഷയുടെ ഭാവിയെ ഓർത്തു അതെല്ലാം മറക്കാൻ ശ്രമിച്ചു. അവൾ ഒരു വലിയ നടിയായി അവാർഡുകൾ വാരിക്കൂട്ടുന്നത് അവൻ സ്വപ്നം കണ്ടു. കുറെ നേരം എടുത്തുവെങ്കിലും പതിയെ അവൻ ഉറക്കത്തിലേക്ക് വീണു.

💬 Comments

View all comments