Chapter Title : ഇടവപ്പാതിയിലെ വിരുന്നുകാരൻ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
ഇന്നലെ അവൻ നടന്നുപോയ കാൽപ്പാടുകൾ മഴയിൽ മാഞ്ഞുപോയിരുന്നു.
പക്ഷേ, അവളുടെ ഫോണിലെ ആ സന്ദേശം
"നിന്റെ സന്ദീപ്"
അതൊരു മായാത്ത മുദ്രയായി അവിടെത്തന്നെ ഉണ്ടായിരുന്നു.
ഷെഡിൽ ഇരുന്ന തന്റെ ഐ ടെൻ കാർ അവൾ സ്റ്റാർട്ട് ചെയ്തു.
നെഞ്ചിടിപ്പോടെ അവൾ കാർ സ്കൂളിലേക്ക് ഓടിച്ചു.
സ്കൂളിലെ സ്റ്റാഫ് റൂമിൽ എത്തിയപ്പോഴും അവൾ ഒരു യന്ത്രത്തെപ്പോലെയാണ് പെരുമാറിയത്.
സഹപ്രവർത്തകർ സംസാരിക്കുന്നത് പോലും അവൾ കേൾക്കുന്നുണ്ടായിരുന്നില്ല.
അവളുടെ വിരലുകൾ ഇടയ്ക്കിടെ ബാഗിനുള്ളിലെ ഫോണിൽ തൊട്ടുകൊണ്ടിരുന്നു.
അവനെ തിരിച്ചു വിളിക്കണോ?
അതോ അതൊരു ചതിക്കുഴിയാണോ?
അവളുടെ മനസ്സ് ആകെ ചിതറിയിരുന്നു..
ഉച്ചവരെ ക്‌ളാസുകളും ചിന്തകളുമായി അവൾ കഴിച്ചുകൂട്ടി..
ഉച്ചതിരിഞ്ഞ് ഇടവേളക്ക് ശേഷം സ്കൂളിലെ മണിയടി മുഴങ്ങി..കുട്ടികൾ ക്ലാസ് മുറികളിലേക്ക് ഓടിക്കയറി.
അവൾ ക്ലാസ്സിലേക്ക് നടന്നു..
സ്കൂളിലെ മലയാളം പിരീഡ് ആയിരുന്നു അത്.
ഗ്രൗണ്ടിന്റെ ഒരു കോണിലുള്ള പുതിയ കെട്ടിടത്തിലെ പത്താം ക്ലാസ്സിലെ കുട്ടികൾക്ക് കുമാരനാശാന്റെ 'ലീല' എന്ന ഖണ്ഡകാവ്യമാണ് മീര പഠിപ്പിച്ചുകൊണ്ടിരുന്നത്.
പ്രണയിനിയെ കാണാതെ ഭ്രാന്തനായി കാട്ടിലലഞ്ഞ മദനനെക്കുറിച്ചും, അവനെ തേടിയിറങ്ങിയ ലീലയെക്കുറിച്ചുമുള്ള വരികൾ അവൾ വിശദീകരിക്കുകയായിരുന്നു.
"പ്രണയം ഒരു ഭ്രാന്താണ് കുട്ടികളേ... മരിച്ചുപോയെന്ന് കരുതിയ ആൾ തിരിച്ചു വരുമെന്നോ, അല്ലെങ്കിൽ പോയവർ ഇന്നും കൂടെയുണ്ടെന്നോ ഒക്കെ തോന്നിക്കുന്നത് പ്രണയത്തിന്റെ തീവ്രതയാണ്..."
മീരയുടെ വാക്കുകൾ യാന്ത്രികമായിരുന്നു.
അവളുടെ കണ്ണുകൾ ഇടയ്ക്കിടെ ജനാലയ്ക്കൽ കൂടി പുറത്തെ സ്കൂൾ മുറ്റത്തേക്ക് നീണ്ടു. അവൾ പുസ്തകത്തിലെ വരികൾ ഉറക്കെ വായിക്കാൻ തുടങ്ങി.. ആ ഗ്രൗണ്ട് മുഴുവൻ അവളുടെ ശബ്ദം നിറഞ്ഞുനിന്നു..
"ചേതനയറ്റ നിൻ അംഗമെൻ അംഗത്തിൽ-
ചേർത്തുകൊണ്ടിപ്പൊഴേ ചാവു ഞാൻ..."
ആ വരികൾ വായിച്ചപ്പോൾ
💬 Comments
View all comments