0%

Chapter Title : ഇടവേളയിലെ മധുരം 1[ഋഷി]

Author : ഋഷി Read All Parts 1.7K

എന്തു ഭംഗിയാണ്, ഐശ്വര്യമാണ് ആ മുഖത്തിന്! എന്റെ മുഖത്ത് തലോടുന്ന വിരലുകളിൽ ഞാൻ പിടിച്ചു. പിന്നെ ഉമ്മ വെച്ചു.

എന്താ ഭരത്? ആ മുഖം തുടുത്തു. ഞാൻ വിരലുകൾ എന്റെ കണ്ണുകളിൽ അമർത്തി. ആ വിരലുകളിൽ നനവു പടർന്നു. ഞാൻ കുറച്ചു കലങ്ങിയ കണ്ണുകൾ ദീദിയുടെ മുഖത്തേക്കുയർത്തി. ഒന്നുമില്ല, ഒന്നുമില്ല... എനിക്ക് സ്നേഹം താങ്ങാനാവില്ല ദീദീ. സ്വരം ഇടറിയിരുന്നു.

ദീദി സാരിയുടെ തുമ്പെടുത്ത് എന്റെ മുഖം തുടച്ചു. മുഖം എന്റെ ചെവിയോടടുപ്പിച്ചു. ഞാനുണ്ട് നിനക്ക്. ചുണ്ടുകൾ കവിളിൽ ഇഴഞ്ഞോ? പോയി മുഖം കഴുക്. ഞാൻ ചെല്ലട്ടെ.

മൈര്... മൂഡോഫായി. പോയി മുഖം കഴുകി. വോഡ്ക്ക, നാരങ്ങ, സോഡ. വരാന്തയിൽ ഇരുന്നു. ഈ സ്നേഹം ഞാനറിഞ്ഞിട്ടേയില്ലേ? ഒരിക്കൽ! ഒരു വിങ്ങലായി ഇടയ്ക്ക് ഇക്കിളിപ്പെടുത്തുന്ന ഓർമ്മയുടെ വളപ്പൊട്ടുകൾ.

പോളി ടെക്ക്നിക്കിൽ വെൽഡിങ്ങ് കോഴ്സ് കഴിഞ്ഞ് ഫൈനൽ റിസൽട്ട് വരാൻ കാത്തിരിക്കുകയായിരുന്നു. എന്റെ ടെൻഷൻ കണ്ട് വല്യച്ഛൻ വല്യമ്മയുടെ തറവാട്ടിലേക്ക് കുറച്ചു ദിവസത്തേക്ക് പറഞ്ഞയച്ചു. നീ ഇവിടെ നിന്നാൽ രണ്ടുപേർക്കും വട്ടുപിടിക്കും. വല്ല്യച്ഛൻ ചിരിച്ചു.

അമ്മയുടേയും തറവാടാണ്. ഞാൻ ജനിക്കുന്നതിനും മുന്നേ അച്ഛൻ ഒരേയൊരമ്മാവനുമായി ഏതോ വസ്തുവിന്റെ പേരിൽ വഴക്കിട്ടു. അതിൽപ്പിന്നെ മാതാപിതാക്കൾ അമ്മയുടെ തറവാടുമായുള്ള ബന്ധമങ്ങ് മുറിച്ചു. ഞാൻ ആദ്യമായാണ് അങ്ങോട്ട് പോവുന്നത്. വല്ല്യമ്മ മരിച്ചതിൽപ്പിന്നെ വല്ല്യച്ഛനും ഒന്നോ രണ്ടോ വട്ടം മരണങ്ങൾ അറിയിച്ചപ്പോൾ മാത്രം പോയിരുന്നു.

ട്രെയിൻ ഇറങ്ങി ചുറ്റും നോക്കി. എന്തൊരു പച്ചപ്പ്. മലബാറിലെ ഭാഷ കേൾക്കാൻ രസമുണ്ട്. വല്ല്യച്ഛൻ പറഞ്ഞുതന്ന ഇടത്തേക്കുള്ള ബസ്സ് തിരഞ്ഞു. ബസ്സ്സ്റ്റാന്റിലേക്കുള്ള വഴി മനസ്സിലാക്കി അങ്ങോട്ട് നടന്നു. വഴിയിൽ ഒരു ചായ

💬 Comments

View all comments