0%

Chapter Title : ഇത് ഗിരിപർവ്വം 1 [കബനീനാഥ്] [Dont under estimate]

അയാളത് പറഞ്ഞു തന്നിരിക്കുന്നത്……

ഒരു സുപ്രഭാതത്തിൽ വന്ന് നേടാൻ പറ്റിയ കാര്യവുമല്ല അത്…

ആരും അറിയാനും പാടില്ല…....!

പുറത്ത് അറിഞ്ഞാൽ ജീവൻ വരെ അപകടത്തിലാകുമെന്ന സുധാകരേട്ടന്റെ മുന്നറിയിപ്പ് ഗിരി ഓർത്തു…

ഓരോ ചുവടുകളും സൂക്ഷ്മതയോടെ മുന്നോട്ടു വെയ്ക്കണം…

ഒഴിഞ്ഞ ബക്കറ്റുമായി മല്ലിക അരഭിത്തിക്ക് അരികിലേക്ക് വന്നു…

“” ഗിരി അത് കാര്യമാക്കണ്ട… ഒരു പ്രാവശ്യമെങ്കിലും ചോദിക്കാനും പറയാനും ഒരാൾ വന്നല്ലോ എന്നൊരു സന്തോഷം ഞങ്ങൾക്കുണ്ട്… “”

ഗിരി മല്ലികയെ നോക്കുക മാത്രം ചെയ്തു…

ചോറുണ്ടതിനു ശേഷം ഗിരി തിണ്ണയിൽ കിടന്നു…

ജാക്കി കോഴിക്കാലും എല്ലും കടിച്ചു പറിച്ച് വീണ്ടും ചണച്ചാക്കിനു മുകളിൽ ചുരുണ്ടു……

ഉമയെ പേടിച്ചാണ് തന്നെ അകത്തേക്ക് മല്ലിക കയറ്റാത്തതെന്ന് ഗിരിക്ക് അറിയാമായിരുന്നു..

മുന്നിലെ പൂട്ടിയിട്ട വാതിലിനു നേർക്ക് ഗിരി വെറുതെ നോക്കി….

തിരികെ പോകാനും വയ്യ……….!

ഓരോ ചിന്തകളിൽ കിടന്ന് അവൻ മയങ്ങിപ്പോയി…

ഉമയുടെ ബഹളം കേട്ടാണ് ഗിരി കണ്ണു തുറന്നത്…

നേരം സന്ധ്യയായിത്തുടങ്ങിയിരുന്നു…

“” അമ്പൂട്ടാ…..... പോയി അയാളെ വിളിച്ചെഴുന്നേൽപ്പിക്കടാ………. “

ഉമയുടെ സ്വരം ഗിരി കേട്ടു……

ഗിരി പതിയെ എഴുന്നേറ്റിരുന്നു…

അമ്പൂട്ടന്റെ തല വാതിൽക്കൽ കണ്ടു…

ഗിരി പുറത്തിറങ്ങി മുഖം കഴുകി വന്നപ്പോഴേക്കും മൂന്നുപേരും തിണ്ണയിൽ ഉണ്ടായിരുന്നു……….

“” എന്താ ഇയാളുടെ പ്ലാൻ… ….?””

എളിയിൽ കൈ കൊടുത്ത് ഉമ ചോദിച്ചു…

ഗിരി, അവളെ നോക്കി…

രാവിലെ കണ്ട വസ്ത്രം തന്നെയാണ് വേഷം… ഷാൾ ഇല്ല എന്ന് മാത്രമേ ഉള്ളൂ…

“” രാവിലെ പറഞ്ഞതു തന്നെ… …. “

ഗിരി മറുപടി കൊടുത്തു…

“” ഇയാളെന്താ ഞങ്ങളെ പൊട്ട് കളിപ്പിക്കുകയാണോ… ?

💬 Comments

View all comments