0%

Chapter Title : ഇത് ഗിരിപർവ്വം 2 [കബനീനാഥ്] [Dont under estimate]

അതു കേട്ട് ചിരിക്കുക മാത്രം ചെയ്തു……

ഉമയ്ക്കുള്ള ചോറുപാത്രവുമായി മല്ലിക വന്നു…

ഉമ അതു വാങ്ങി ബാഗിൽ വെച്ചു……….

“ ആ ചേട്ടൻ അങ്ങനെ പോകത്തൊന്നുമില്ല…… “

അമ്പൂട്ടൻ ഗിരിയിൽ പ്രതീക്ഷവെച്ച് പറഞ്ഞു.

“” സോമനെ തല്ലിയിട്ടായിരിക്കും പോകുന്നത്… “”

ഉമ ബാഗെടുത്ത് ചുമലിൽ തൂക്കി…

“” അതൊന്നുമല്ല… എന്തോ കാര്യം നടത്താനാ ചേട്ടായി വന്നത്.. എന്നോട് പറഞ്ഞായിരുന്നു… …. “

“” എന്ത് കാര്യം… ?””

ഉമ സംശയത്തോടെ അമ്പൂട്ടനെ നോക്കി…

മല്ലികയുടെ മിഴികളും അവനിലേക്ക് ചെന്നു…

“” അതൊന്നും എന്നോട് പറഞ്ഞില്ല… പറഞ്ഞാൽ അതിന്റെ ഫലം കിട്ടില്ലെന്നാ പറഞ്ഞത്…””

അമ്പൂട്ടൻ പറഞ്ഞതും ഉമയും മല്ലികയും പരസ്പരം നോക്കി…

“” എപ്പോ പറഞ്ഞു……….?””

ചോദിച്ചത് മല്ലികയാണ്…

“” കടേൽ പോയപ്പോ…””

പറഞ്ഞിട്ട് അമ്പൂട്ടൻ പുറത്തെ ബാത്റൂമിനു നേർക്ക് ഓടി…

ഗിരി വന്നത് വെറുതെയല്ല… ….!

ഉമയുടെയും മല്ലികയുടെയും മനസ്സ് ഒരേ സമയം പറഞ്ഞു…

“” അയാളിനി വന്നാൽ എന്തു ചെയ്യുമെടീ…….........”

മുറ്റത്തേക്കിറങ്ങിയ ഉമയോടായി മല്ലിക ചോദിച്ചു……

“” പിടിച്ച് അകത്തു കേറ്റിക്കിടത്ത്… …. ആൾക്കാര് പറഞ്ഞു ചിരിക്കട്ടെ… …. “

ഉമ ദേഷ്യത്തിൽ തിരിഞ്ഞു നിന്നു…

“” ഇനിയും വല്ലതും കേൾക്കേണ്ടി വന്നാൽ ഒടേ തമ്പുരാനാണേ സത്യം ഞാൻ കെട്ടിത്തൂങ്ങും ഒറപ്പാ………. “

സകലതിനോടുമുള്ള നിരാശയും സങ്കടവും ഉമയുടെ വാക്കുകളിൽ ഉണ്ടായിരുന്നു…

ഉമ പറഞ്ഞാൽ ചെയ്യുമെന്ന് മല്ലികയ്ക്ക് അറിയാമായിരുന്നു…

“” നീ വല്ലതും പറഞ്ഞിട്ടു പോടീ… …. “

ഉമ പോകാൻ തുനിഞ്ഞതും മല്ലിക നടയിലേക്ക് വന്നു…

“” കുഞ്ഞമ്മക്ക് കാര്യം പറഞ്ഞാൽ മനസ്സിലാകത്തില്ലേ… ഒന്നാമത്

💬 Comments

View all comments