0%

Chapter Title : ഇത് ഗിരിപർവ്വം 4 [കബനീനാഥ്] [Don't Underestimate]

അകത്തേക്ക് വന്നു……

അവൻ മുഖം കഴുകിയത് ശരിയായിരുന്നില്ല..

നെറ്റിയും ചെവിളോട് ചേർന്നുള്ള കവിളുകളും നനഞ്ഞിരുന്നില്ല… ….

“ വേദനയുണ്ട്…”

ഗിരി ചിരിച്ചു……

ഉമ കടയിലേക്ക് പോകുമ്പോൾ മുറിയിലേക്ക് ഒന്ന് പാളി നോക്കി പോയത് ഗിരി ശ്രദ്ധിച്ചു…

അരമണിക്കൂറിനകം അമ്പൂട്ടനും സ്കൂളിലേക്ക് പോയി…

അവനോട് “ പോയി വരാട്ടോ…”” എന്നു പറഞ്ഞിട്ടാണ് അമ്പൂട്ടൻ ഇറങ്ങിയത്…

ഗിരി പുറത്തിറങ്ങി പ്രഭാതകൃത്യങ്ങളൊക്കെ നടത്തിയിരുന്നു……

ജാക്കി അവന്റെ പുറകെ മുറ്റത്തു കൂടി ഒന്ന് കറങ്ങിയ ശേഷം വീണ്ടും ചണച്ചാക്കിലേക്ക് കയറി…

“” ചായയെടുത്തു വെച്ചിട്ടുണ്ട്……”

മല്ലിക വാതിൽക്കൽ വന്ന് പറഞ്ഞു.

താനും ആ വീട്ടിലെ ഒരംഗത്തേപ്പോലെയായതായി ഗിരിക്ക് തോന്നി…

ചായ കഴിച്ച് ഗിരി വീണ്ടും അരഭിത്തിയിൽ വന്നിരുന്നു…

“” ഇത് എന്ത് ചെയ്യാനാ പ്ലാൻ…?”

മുറ്റത്തു കിടക്കുന്ന വാഴക്കന്നുകളിലേക്ക് നോക്കി മല്ലിക ചോദിച്ചു…

“” കുഴിച്ചു വെക്കണം…....”

ഗിരി ശബ്ദമില്ലാതെ പറഞ്ഞു……

മരുന്നു കഴിച്ച ശേഷം ഗിരി വീണ്ടും കിടന്നു…

മല്ലിക അപ്പോഴേക്കും ഫ്രയിം ചെയ്ത ഒരു ഫോട്ടോയുമായി മുറിയിലേക്ക് വന്നു…

അവൾ ഫോട്ടോ അവനു നേരെ നീട്ടി…

“” ഇതാ ചോദിച്ചത്… …. “

ഗിരി പതിയെ എഴുന്നേറ്റു…

സുധാകരന്റെ ഫോട്ടോ അവൻ കൈ നീട്ടി വാങ്ങി… ….

ഒരു മാറ്റവുമില്ല…....!

ആൾ അതു തന്നെ…....!

തന്റെ സംശയങ്ങളൊക്കെ അസ്ഥാനത്താണ്…

“”ഉമയുടെ ഫോണിലെടുത്ത ഫോട്ടോയാ… “”

ഗിരി തല കുലുക്കി……….

അവൻ ആലോചനയോടെ ഫോട്ടോ തിരികെ കൊടുത്തു…

ഫോട്ടോ വാങ്ങിയ ശേഷവും അവൾ തിരിച്ചു പോകാത്തതു കണ്ട് ഗിരി മുഖമുയർത്തി…

“” എന്താ… ….?””

ഗിരി ചോദിച്ചു…

ഒന്നുമില്ലെന്ന് ചുമൽ കൂച്ചി മല്ലിക തിരിഞ്ഞു……

*****   *****   *****  ******  ******

കൊടുവള്ളി…….

ഫിദ മൻസിൽ……

റാഫിയുടെ റെയ്നോൾട്ട് ക്വിഡ് ഗേയ്റ്റ് കടന്നു വരുന്നതു കണ്ടതും സൽമ ബാൽക്കണിയിൽ നിന്ന് തിരിഞ്ഞു……

പോർച്ചിൽ കാർ നിർത്തി റാഫി ഇറങ്ങി…

കൂളിംഗ് ഗ്ലാസ് മടക്കി കീശയിലേക്കിട്ടുകൊണ്ട് റാഫി സിറ്റൗട്ടിലേക്ക് കയറി…

സൽമ വാതിൽ തുറന്നിരുന്നു …

വാതിലടച്ചു കൊണ്ട് റാഫി തിരിഞ്ഞു……

എംബ്രോയ്ഡറി തുന്നിച്ചേർത്ത , ഒരു മെറൂൺ കളർ ചുരിദാർ ടോപ്പ് മാത്രമാണ്

💬 Comments

View all comments