Chapter Title : ഇത് ഞങ്ങളുടെ കഥ 1 [Sayooj]
തന്റെ മുടി ശരിയാക്കി ബാക്കിയുള്ള ലിപ്സ്റ്റിക് തുടച്ചുമാറ്റി പുറത്തേക്ക് പോകുന്ന പാത്തുവിനെ നോക്കി ഷിബു ചേട്ടൻ ഒരു കള്ളച്ചിരി ചിരിച്ചു, അവൾ അത് മൈൻഡ് ചെയ്യാതെ കോളേജിലേക്ക് നടക്കാൻ തുടങ്ങി.തിടുക്കത്തിൽ ഷിബു ചേട്ടനോട് നന്ദിയും പറഞ്ഞ്സിബും കയറ്റി നിയാസ് അവളുടെ കൂടെ വെച്ച് പിടിച്ചു.
ക്ലാസിലെത്തിയ നിയാസിനോട് അരുൺ അവൻ കണ്ട കുട്ടിയെ പറ്റി പറഞ്ഞു.
നിയാസ് : "എന്നടാ.. Love at first sight ആ..?"
അരുൺ : "എനിക്കൊന്നും അറിയാൻ മേലാ.. എങ്ങനേലും അവളെ ഒന്ന് അറിയണം സംസാരിക്കണം എന്നൊക്കെ മനസ് പറയുന്നു".
"ഹഹഹാ..Dont worry തമ്പി. ആ കാര്യം ഞാൻ ഏറ്റു. രണ്ടു മൂന്നു ദിവസം കൊണ്ട് അവളുടെ ഫുൾ ബയോഡാറ്റ ഇക്ക ഒപ്പിച്ചു തരും". അരുണിന്റെ തോളിൽ കൈ ഇട്ടുകൊണ്ട് നിയാസ് പറഞ്ഞു.
"എൻ നൻബൻ ഡാ " എന്നും പറഞ്ഞു അരുൺ തിരിച്ചു നിയാസിന്റെ കവിളിൽ ഒരുമ്മയും കൊടുത്തു.
അന്ന് രാത്രി അരുണിന് പെട്ടന്ന് ഉറങ്ങാൻ സാധിച്ചില്ല.
ചെവിയിൽ അവളുടെ ചിരിയും കണ്ണിൽ അവളുടെ കണ്മഷിയിട്ട മിഴികളുമായിരുന്നു.
അവളെ ഓർത്തിരുന്നു എപ്പോളോ അവൻ നിദ്രയിലേക്ക് വീണു.
(തുടരും..)
💬 Comments
View all comments