Chapter Title : ഇത് ഞങ്ങളുടെ ലോകം 11 [Ameerali]
ഇയാൾക്ക് ഒരിക്കൽപോലും സ്വന്തം ഭാര്യയെ പ്രാപിക്കാൻ ആയില്ല. പ്രവാസിയായ അയാൾക്ക് വേണ്ടത് കേവലം പിള്ളേരെ നോക്കാനായി ഒരു പെണ്ണിനെ മാത്രമായിരുന്നു. എങ്കിലും അന്നൊക്കെ കൂടുതൽ ശ്രദ്ധ അവരുടെ വിദ്യാഭ്യാസത്തിന് ആയതിനാൽ ഇങ്ങനെയുള്ള കാര്യങ്ങൾ ഒന്നും ഒരു പരിധിവരെ അവരുടെ ജീവിതത്തെ ബാധിച്ചില്ല.
എന്നാൽ എം. ബി. ബി. എസ് പഠിച്ച് കഴിഞ്ഞതിനുശേഷം മുംതസിത്തയും അയാളും ഏതാനും മാസം ഒന്നിച്ച് കഴിഞ്ഞപ്പോൾ ആണ് ബന്ധുക്കളുടെയും മിത്രങ്ങളുടെയും ചോദ്യങ്ങൾ വന്നത് "വിശേഷം ഒന്നുമായില്ലേ" എന്ന്. എന്നാൽ സ്വന്തം കെട്ടിയവന് ഉദ്ധാരണ ശേഷിയില്ലെന്ന് പറയാൻ ഇവർക്കായില്ല. അത് അവരുടെ ഭർത്താവും ഭർത്താവിന്റെ ബന്ധുക്കളും നന്നായി മുതലെടുത്തു. കുഴപ്പങ്ങൾ മുഴുവൻ മുംതാസിത്തക്കാണെന്ന് എല്ലാവരും വിധിയെഴുതി. അങ്ങനെ എല്ലാവരും ഇവരെ ഒരു മച്ചിയായി കണക്കാക്കി. ആ ഒരു ദേഷ്യം അവർ തീർത്തു കൊടുത്തത് ഭർത്താവിന്റെ കുട്ടികളെ നോക്കാൻ തയ്യാറാവാതെ വീണ്ടും ഉന്നത വിദ്യാഭ്യാസത്തിനായി അഡ്മിഷൻ വാങ്ങി കൊണ്ടാണ്. പ്രവാസിയായ അവരുടെ ഭർത്താവ് ഗൾഫിലേക്ക് വന്നപ്പോൾ അവർ ഗൈനക്കോളജി പഠനത്തിലും തിരക്കിലായി.
അങ്ങനെ പഠിത്തമൊക്കെ കഴിഞ്ഞ് ഡോക്ടറായി രണ്ടു വർഷം നാട്ടിൽ ജോലി ചെയ്തു. ഒടുവിൽ ബന്ധുമിത്രാദികളുടെ "വിശേഷമായില്ലേ" എന്ന മുനവച്ചുള്ള ചോദ്യങ്ങൾ കേട്ടു മടുത്താണ് അവർ ഭർത്താവിന്റെ കാലുപിടിച്ച് ഗൾഫിലേക്ക് വന്നത്. അന്ന് തൊട്ടുള്ള അവരുടെ കഠിനപ്രയത്നമായിരുന്നു ഒരു നല്ലൊരു ജോലിയിൽ പ്രവേശിക്കുക എന്നത് ആദ്യമാദ്യം ചെറിയ ചെറിയ ക്ലിനിക്കുകളിൽ ജോലി ചെയ്തെങ്കിലും ഇവരുടെ യഥാർത്ഥ പ്രൊഫൈലിൽ പ്രാക്ടീസ് ചെയ്യാൻ സാധിച്ചില്ല. ഇപ്പോൾ ഏതാണ്ട് 6 വർഷം ആയുള്ളൂ ഈ പോസ്റ്റിൽ നല്ലൊരു ഹോസ്പിറ്റലിൽ ജോലിക്ക് കയറിയിട്ട്. മുംതാസിത്തയുടെ സാമ്പത്തിക സഹായം കൊണ്ട് മാത്രമാണ്
💬 Comments
View all comments