Chapter Title : ഇത് ഞങ്ങളുടെ ലോകം 13 [Ameerali]
മണിക്ക് ദുബായിൽ അപ്പോയിൻമെന്റ് ഉണ്ട്." അമീർ പറഞ്ഞു. അത് കേട്ടപ്പോൾ ലുലുവിന്റെ മുഖമൊന്നുമങ്ങി.
"നസ്സി ഞാൻ ഇറങ്ങട്ടെ മൂന്നേകാൽ കഴിഞ്ഞു". അമര്‍ വിളിച്ചു പറഞ്ഞു.
"ഉമ്മ എന്ന ഞാനും അമീറിക്കയുടെ ഒപ്പം ചെല്ലട്ടെ?. ഞാൻ ഫ്ലാറ്റിൽ നിന്നും ഡ്രസ്സ് എടുത്തിട്ടില്ല". ജംഷീദ ലുലുവിനോട് ചോദിച്ചു.
" ആണോ.. എന്നിട്ട് നീ എങ്ങനെ തിരിച്ചുവരും. ഞാൻ രാത്രി ടാക്സി പിടിച്ചു വരാം. അല്ലെങ്കിൽ ഉപ്പയെ വിളിച്ചു ഉപ്പയോടൊപ്പം വരാം. അല്ലെങ്കിൽ നാളെ കാലത്ത്." ജംഷീദയുടെ മറുപടി.
"അപ്പോൾ രാത്രി നീ ഒറ്റയ്ക്ക് അവിടെ കിടക്കുമോ?" ലുലുവിന്റെ സംശയം.
"അങ്ങനെയാണെങ്കിൽ ഞാൻ നസ്സിയുടെ ഫ്ലാറ്റിലേക്ക് പോകാം. ഉപ്പയോട് അങ്ങോട്ട് വരാൻ പറഞ്ഞാൽ മതിയല്ലോ" എന്ന് ജംഷീദ.
അപ്പോഴേക്കും ഹാളിലേക്ക് നസ്സി വന്നു. "ഇക്ക എന്നാൽ വേഗം ഇറങ്ങിക്കോ. നാലുമണി അല്ലേ അവരോട് പറഞ്ഞത്." അവിടെ നടക്കുന്ന മറ്റ് കാര്യങ്ങളൊന്നും അറിയാതെ നസ്സി പറഞ്ഞു.
"എന്താ മോനെ.. ഇവളെയും നഹ്ദയിൽ ഒന്ന് ഇറക്കാമോ? പോകുന്ന വഴിയല്ലേ? ബുദ്ധിമുട്ടുണ്ടാകില്ലല്ലോ." ലുലു അമീറിനോട് ചോദിച്ചു.
ഇല്ല എന്ന് പറയാൻ പറ്റില്ലല്ലോ
"ഓ... അതിനെന്താ..." എന്ന് അമീർ നസ്സിയെ നോക്കികൊണ്ട് പറഞ്ഞു
"എന്നാൽ നീ പോയി മഫ്തയിട് പെണ്ണേ.." എന്ന് ലുലു മകളോട് പറഞ്ഞുകൊണ്ട് നസ്സിയെ നോക്കിയിട്ട് , "അവൾ ഡ്രസ്സ് എടുത്തിട്ടില്ലെന്ന്. പോയി പാക്ക് ചെയ്തു വെച്ചാൽ വൈകുന്നേരം ഉപ്പ പോയി അവളെ കൂട്ടിക്കൊണ്ടുവന്നോളും ". ലുലു പറഞ്ഞു.
അപ്പോഴേക്കും ജംഷീദ വേഗം അവൾ കിടന്ന മുറിയിലേക്ക് പോയി ഷാൾ എടുത്തുകൊണ്ടുവന്നു. "കണ്ണാടി നോക്കികുത്തുപെണ്ണേ പോയി" എന്ന് ലുലു മകളോട് പറഞ്ഞു.
"ജംഷീദ പോയി
💬 Comments
View all comments