Chapter Title : ഇത് ഞങ്ങളുടെ ലോകം 16 [Ameerali]
ഇത് ഞങ്ങളുടെ ലോകം 16
Ethu Njangalude Lokam Part 16 | Author : Ameerali
[ Previous Part ] [ www.kkstories.com ]
ഫോണിൽ ഉണ്ടായ ചില സാങ്കേതിക പ്രശ്നങ്ങൾ മൂലം ടൈപ് ചെയ്തുവച്ച കഥ നഷ്ടപ്പെട്ട്. പിന്നെ അതെ കഥ തന്നെ വീണ്ടും ടൈപ് ചെയ്യാൻ മനസ്സ് തയ്യാറായില്ല. അത് വീണ്ടും പഴയ പോലെ തയ്യാറാക്കാൻ ഒരുപാട് സമയം എടുത്ത്. അതാണ് വൈകിയത്. വായനക്കാർ ക്ഷമിക്കുമല്ലോ...
കഥ തുടരുകയാണ് സുഹൃത്തുക്കളെ,
ഇതൊരു തുടർകഥയാണ്, ഓരോ പാർട്ടും കഴിയുന്തോറും കഥ കൂടുതൽ കൂടുതൽ സങ്കീർണമാവുകയാണ്. അതിനാൽ ഈ പാർട്ട് വായിക്കുന്നതിന് മുൻപ് ഇതിനുമുൻപുള്ള 15 പാർട്ടുകൾകൂടി വായിച്ചാൽ മാത്രമേ ഈ കഥയുടെ ഗതിയും കഥാപാത്രങ്ങളെയും വിശദമായി മനസ്സിലാക്കാനാകൂ.
അപ്പോൾ ഇനി കഥയിലേക്ക്…
അമീർ ലിഫ്റ്റിലൂടെ ലുലുവിന്റെ ഫ്ലാറ്റിന്റെ മുന്നിലെത്തി ബെല്ലടിച്ചു. തുറന്നത് ലുലുവായിരുന്നു. അമീറിനെ കണ്ടതോടെ നല്ലൊരു ചിരിസമ്മാനിച്ച് അകത്തോട്ടു ക്ഷണിച്ചു. അകത്ത് ഡൈനിങ് ടേബിളിൽ അതാ ഒരു സുന്ദരികുട്ടിയിരുന്ന് ഭക്ഷണം കഴിക്കുന്നു. അതാണ് ജംഷീന. ഇന്ന് രാത്രിയിൽ ജന്മദിനം ആഘോഷിക്കാൻ പോകുന്നവൾ. തന്നെ കണ്ടപ്പോൾ ഉണ്ടായ സന്തോഷമേ മുഖത്തുള്ളൂ.. ചോറ് കഴിക്കുന്നത് തീരേ താല്പര്യമില്ലാതെയാണ്.
"ഇരിക്ക് അമീറെ ചോറ് കഴിക്കാം." ലുലു പറഞ്ഞു. അമീർ നന്നായി ക്ഷീണിച്ചിട്ടുണ്ടെന്ന് ലുലുവിന് മനസ്സിലായി.
"വേണ്ടിത്ത ഞാൻ പോകുന്ന വഴി നന്നായിട്ടൊന്ന് കഴിക്കുന്നുണ്ട്. എനിക്ക് 4 മണിയാകുമ്പോഴേക്കും നഹ്ദയിൽ എത്തണം. നല്ല വിശപ്പും ക്ഷീണവും. കുറച്ചു വെള്ളം എടുക്കാമോ?" അമീർ പറഞ്ഞു.
"ഞാൻ ഇപ്പോൾ പാല് കൊണ്ടുവരാം " എന്ന് പറഞ്ഞുകൊണ്ട് ലുലു കിച്ചണിലേക്ക് പോയി.
💬 Comments
View all comments