Chapter Title : ഇത് ഞങ്ങളുടെ ലോകം 6 [Ameerali]
പാലിന്റെ അളവ് നല്ലോണം കൂടിയാൽ മതി. അതു കുടിച്ച് ശരീരത്തിന്റെ ക്ഷീണം മാറ്റാല്ലോ അല്ലേ നസിമോളെ…" ഖാദിജയാന്ന് ഉത്തരം പറഞ്ഞത്.
അതുകേട്ട് എല്ലാവരും വീണ്ടും പൊട്ടിച്ചിരിച്ചു.
"ആണോ നസ് മോളെ ഖദിജിത്ത പറഞ്ഞത് ശരിയാണോശരിയാണോ?" സഫിയ നസിയോട് ചോദിച്ചു.
നാണം എന്ന വാക്ക് തന്റെ 7അയലത്ത് കൂടി പോയിട്ടില്ലെങ്കിലും സഫിയയുടെ മുന്നിൽ നസ്സി നാണം അഭിനയിക്കുന്നത് കണ്ട് അമീറിന് അത്ഭുതം തോന്നി.
എന്നാൽ നസിയുടെ നാണം യഥാർത്ഥമാണെന്ന് തെറ്റിദ്ധരിച്ച് സഫിയ ഈ യുവമിഥുനങ്ങളെ തന്റെ കൂടെ ഗൂഡപദ്ധതികൾക്ക് 100%വും യോജിച്ചവരാണെന്ന് സഫിയ തീർച്ചയാക്കി.
കൂടുതൽ ഇതുപോലെത്തെ കാര്യങ്ങൾ ചോദിച്ചാൽ ഖദീജക്ക് സംശയം വല്ലതും തോന്നിയാലോ എന്ന് കരുതി സഫിയ പറഞ്ഞു, " എന്നാൽ നമുക്ക് ഇറങ്ങാം ഇപ്പോൾ തന്നെ സമയം ഒരുപാടായി "
എല്ലാരും അത് ശരി വെച്ച് അവരവരുടെ കസേരയിൽ നിന്നും പോകാനായി എഴുന്നേറ്റു.ആ സമയം ഖദീജ ഒരു 500 ദിർഹമിന്റെ കറൻസിയെടുത്തു സഫിയക്ക് കൊടുത്തു.
എന്നാൽ സഫിയ അത് വാങ്ങാൻ കൂട്ടാക്കിയില്ല. പക്ഷേ ഖദീജയോട് ഇങ്ങനെ ചോദിച്ചു "ഇത്തക്ക് ഇവിടെ മെമ്പർഷിപ്പ് കാർഡുള്ളതല്ലേ പിന്നെന്തിനാ ഫീസ്?"
"അത് സാരമില്ല പിള്ളേരൊക്കെ കൺസൾട്ട് ചെയ്തതല്ലേ ഇത് ഇരിക്കട്ടെ" എന്ന് ഖദീജ നിർബന്ധിച്ചു.
എന്നാലും സഫിയ ആ ഫീസ് വാങ്ങാൻ കൂട്ടാക്കിയില്ല. അവരെല്ലാവരും ചിരിച്ചുകൊണ്ട് ഇറങ്ങി ക്ലിനിക്ക് ക്ലോസ് ചെയ്ത ലിഫ്റ്റിലേക്ക് നടന്നു.
അമീർ ഒരു മിനിറ്റ് എന്ന് പറഞ്ഞുകൊണ്ട് വാഷ് റൂമിൽ പോയി പോക്കറ്റിൽ നിന്നും ഒരു ആയിരം ദിർഹവും തന്റെ ഒരു വിസിറ്റിംഗ് കാർഡും എടുത്ത് കറൻസി കൊണ്ട് ആ കാർഡിനെ പൊതിഞ്ഞ് കയ്യിൽ
💬 Comments
View all comments