Chapter Title : ഇത് ഫൈസിയുടെ ലോകം ഇനി ഫൈസിയുടെ കളികൾ 2 [ഏകൻ]
ഫൈസിയുടെ മുഖത്തു ഉണ്ടായ ഭാവ മാറ്റം ശ്രദ്ധിച്ചെന്ന പോലെ മുഹ്‌സീന പറഞ്ഞു. അത് കേട്ട് ഫൈസി ചിരിക്കാൻ ശ്രമിച്ചു.
ഫൈസി മോളെ പിടിച്ചു. മുഹ്‌സീന മോളുടെ ഉടുപ്പ് മാറ്റികൊടുത്തു. എന്നിട്ട് ചോദിച്ചു.
"കടയിൽ ഇപ്പോൾ തിരക്ക് ഒക്കെയുണ്ടോ..?"
"ആ ഉണ്ട്. ഇനി സീസൺ അല്ലേ വരാൻ പോകുന്നത് . അതുകൊണ്ട് ഇനി നല്ല തിരക്ക് ആയിരിക്കും."
"ആണോ!!? . എന്നാ ഞാൻ ഒരു സഹായം ചോദിച്ചാൽ. ഫൈസി സാധിച്ചു തരുമോ..? "
"എന്ത് സഹായം...?"
"അത് എനിക്ക് അവിടെ ഫൈസിയുടെ തുണികടയിൽ എന്തെങ്കിലും പണി കിട്ടുമോ..? ഇവിടെ ചുമ്മാ ഇരുന്നിട്ട് ബോർ ആയി തുടങ്ങി. അതാ. വേറെ ഒന്നും അല്ല. "
"അതിനെന്താ ഞാൻ നോക്കാം. പക്ഷെ മുഹ്‌സീയുടെ ഉപ്പയും ഉമ്മയും കെട്ട്യോനും ഒക്കെ അതിന് സമ്മതിക്കുമോ..?"
"അതൊക്കെ ഞാൻ സമ്മതിപ്പിച്ചോളാം. ഫൈസിക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ.? ഉണ്ടെങ്കിൽ അത് പറഞ്ഞാൽ മതി. "
"എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല. ഞാൻ ഷോപ്പിന്റെ മുകളിലെ നിലയിൽ കൂടെ തുടങ്ങാൻ നോക്കുകയായിരുന്നു. അത് റെഡി ആയിട്ട് പോരെ..?"
"മതി. അത് മതി. അത് പെട്ടന്ന് ഉണ്ടാകുമോ..? "
"ഉണ്ടാകും. പണി നടക്കുന്നുണ്ട്. പണി കഴിഞ്ഞാൽ ഉടനെ തുടങ്ങും. സീസണിനു മുൻപ് തന്നെ. "
"അപ്പൊ താങ്ക്സ്. ഫൈസിക്ക് വേറെ പ്രശ്നം ഒന്നും ഇല്ലല്ലോ..?"
"എനിക്ക് ഒരു പ്രശ്നവും ഇല്ല. അല്ലെങ്കിലും മുഹ്‌സീയെ പോലെ ഉള്ള സുന്ദരികൾ ഒരു ഷോപ്പിൽ ഉണ്ടാകുന്നത്. ഷോപ്പിന് നല്ലതല്ലേ..?!
" അതെനിക്ക് അങ്ങ് സുഖിച്ചു ഫൈസി. എന്നാലും എന്റെ ഫൈസി നിനക്ക് ഞാൻ എപ്പോൾ മുതൽ ആണ് സുന്ദരി ആയത്..?:"
"അതെന്താ മുഹ്‌സീ നീ അങ്ങനെ ചോദിച്ചത്..? ഞാൻ എപ്പോഴെങ്കിലും നീ സുന്ദരി അല്ലെന്ന് പറഞ്ഞോ...? നീ പണ്ടേ സുന്ദരി അല്ലേ..?"
"പണ്ടേ സുന്ദരി!. ഫൈസി ഇടയ്ക്ക് പഴയ കാര്യങ്ങൾ ഒക്കെ ഒന്ന് ഓർമ്മിക്കുന്നത് നല്ലത് ആയിരിക്കും. അപ്പൊ അറിയാം നിങ്ങൾ നാലാൾക്കും പണ്ട് ആരായിരുന്നു സുന്ദരി എന്ന്. "
"നീ എന്തൊക്കെയാ മുഹ്‌സീ പറയുന്നത്. ആര്.?.. എപ്പോൾ .? ഏത് നാലാൾക്ക്..?:"
"ആർക്കും ഇല്ല.
💬 Comments
View all comments