0%

Chapter Title : ഇതിഹാസ [mkuttan]

അല്ലെ ഡാ അപ്പൊ നാളെ കാണാം അവൻ എന്നെ വീട്ടിൽ ബൈക്കിൽ കൊണ്ട് വിട്ടു പോയി ഞാൻ വീട്ടിൽ കയറി വീട്ടിൽ ഓ തെണ്ടി തിരിഞ്ഞു നിങ്ങടെ മോൻ ഇതാ വന്നിരിക്കുന്നു സോഫയിൽ ഇരുന്നു ടീവി കണ്ടുകൊണ്ട് അമ്മ അച്ഛനോട് പറഞ്ഞു.. അച്ഛൻ എന്റെ നേരെ തിരിഞ്ഞു എവിടെ പോയത് ആട രാവിലെ ഇറങ്ങിയത് അല്ലെ നീ നിന്റെ കളി കുറച്ചു കൂടുന്നുണ്ട്

ഇന്ന് സൺ‌ഡേ അല്ലെ അച്ഛാ..

ഉം ചെല്ല് ചെന്ന് കുളിച്ചു വല്ലതും കഴിച്ചിട്ട് രണ്ടക്ഷരം പഠിക്കാൻ നോക്ക്.. ഞാൻ മെല്ലെ അവിടെ നിന്ന് വലിഞ്ഞു റൂമിൽ പോയി ഫ്രഷ് ആയി തിരിച്ചു ഡയ്‌നിങ് ടേബിളിൽ വന്നു ഭക്ഷണം കഴിച്ച് റൂമിലേക്ക് തിരിച്ചു പോയി ഒരു ലുങ്കി മാത്രം ആയിരുന്നു എന്റെ വേഷം അങ്ങനെ ഇരുന്നു വെറുതെ ബുക്ക്‌ ഒക്കെ എടുത്തു മറിച്ചു നോക്കി അപ്പോഴാണ് എനിക്ക് മോതിരത്തിന്റെ കാര്യം ഓർമ്മ വന്നത് ബാത്രൂമിൽ അഴിച്ചിട്ട പാന്റിൽ ആണ് മോതിരം ഞാൻ പോയി അത് എടുത്തു നല്ല വിലയുള്ള മോതിരം ആണെന്ന് തോന്നുന്നു കണ്ടിട്ട് പണ്ടത്തെ രാജാക്കന്മാരുടെ ആണെന്ന് തോന്നുന്നു ഞാൻ അത് എടുത്ത് എന്റെ വിരലിൽ ഇടാൻ പറ്റുമോ എന്ന് നോക്കി ഇല്ല ഇത് വലുതാ കണ്ടാൽ അറിയാം എങ്കിലും ഞാൻ മോതിരം എടുത്തു വിരലിൽ കൊണ്ട് വന്നു എന്നെ ഞെട്ടിച്ചു കൊണ്ട് ആ മോതിരം എന്റെ വിരലിലേക്ക് തനിയെ കയറി ഞാൻ ആകെ അങ്കലാപ്പിൽ കൈ നോക്കി തിരിച്ചു മോതിരം വലിച്ചു എടുക്കാൻ നോക്കി നല്ല മുറുക്കം ഇത് എന്ത് അത്ഭുതം

💬 Comments

View all comments