Chapter Title : ഇത്ത 10 [Sainu]
സൗന്ദര്യം പോരാ.
ഞാനും മോളും ഫ്രണ്ടിൽ ഇരിക്കുനത് കണ്ടു കൊണ്ട് അവര് ഞങ്ങളുടെ അടുത്തേക്ക് വന്നു. എനിക്കാദ്യം അവരെ മനസിലായില്ല ആരാ എന്ന് ചോദിച്ചു കൊണ്ട് ഞാൻ അവരെ കയറ്റി ഇരുത്തി..
അപ്പോയെക്കും ഉമ്മയും അമ്മായിയും അങ്ങോട്ടേക്ക് വന്നു.
ഉമ്മ അവരോടു എന്തൊക്കെയോ സംസാരിച്ചു കൊണ്ടാണ് നിന്നത്.
അമ്മായി അറിഞ്ഞിട്ടില്ല അവരെ ഇപ്പോ അറിയിക്കേണ്ട എന്നൊക്കെ പറഞ്ഞു മനസ്സിലാകുന്നുണ്ട്.
അപ്പോഴാണ് ഇത്ത അങ്ങോട്ടേക്ക് വന്നത്.
ഇത്തയെ കണ്ടതും ഇത്തയുടെ ഉമ്മ ഇത്തയെ ചേർത്ത് പിടിച്ചു നിന്നു.
അതുകണ്ടു നിന്ന രണ്ടു സഹോദരികളും ഇത്തയുടെയും ഉമ്മയുടെയും അടുത്തേക്ക് ചേർന്ന് നിന്നു. എല്ലാവരുടെയും കണ്ണുകൾ കരയാൻ ആഗ്രഹിക്കുന്നുണ്ട് എന്നാൽ അമ്മായി ഉള്ളത് കൊണ്ട് പിടിച്ചു നില്കുന്നു എന്ന് മാത്രം.
ഉപ്പയുടെ മോളെ എന്നുള്ള വിളിയിൽ നിന്നും ഇത്താക്ക് അടക്കി നിറുത്താൻ പറ്റാത്ത സങ്കടം പുറത്തേക്കു വന്നു. ഇത്ത വേഗം അകത്തേക്ക് ഓടി. അത് കണ്ടു വിഷമിച്ചായിട്ടാണോ എന്തോ ഇത്തയുടെ സഹോദരികൾ ഇത്തയുടെ അടുത്തേക്ക് നീങ്ങുന്നത് കണ്ടു..
ഞാൻ കുഞ്ഞിനേയും എടുത്തു അവരുടെ അടുത്തേക്ക് നീങ്ങി.
അപ്പോയെക്കും ഇത്തയുടെ ഉമ്മയും അങ്ങോട്ട് വന്നിരുന്നു.
നിങ്ങളൊക്കെ ഇത്തയെ വിഷമിപ്പിക്കാനാണോ വന്നിരിക്കുന്നെ എന്നുള്ള എന്റെ ചോദ്യം കേട്ട് ഉമ്മ എന്നോട് സൈനു നി മിണ്ടാതിരുന്നേ അവർക്ക് വിഷമം കാണില്ലേ. എന്ന് പറഞ്ഞോണ്ട് നിങ്ങളിവിടെ ഇരിക്ക് എന്ന് പറഞ്ഞു ഇത്തയുടെ ഉമ്മാക്ക് ഒരു ചെയർ ഇട്ടു കൊടുത്തു.
ചെയറിൽ ഇരുന്നു കൊണ്ട് ഇത്തയുടെ ഉമ്മ ഇത്തയെ അശ്വസിപ്പിച്ചു കൊണ്ടിരുന്നു.
മോളെ നി എത്രമാത്രം കഷ്ടപ്പെട്ട അവന്റെ കൂടെ നിന്നിരുന്നത് എന്ന് ഈ ഉമ്മാക്കറിയാം എന്റെ കുട്ടി ഒരുപാട് യാഥനകൾ സഹിച്ചു കൊണ്ടാണ് അവിടെ നിന്നത്. ഞങ്ങൾക്ക് നിന്നെ സഹായിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന ദുഃഖമാണ് മോളെ.
അത് കേട്ടു കൊണ്ട് എന്റെ ഉമ്മ.
എല്ലാം എനിക്കറിയാം. നിങ്ങൾ ഇനി അതൊന്നും പറഞ്ഞു അവളെ കൂടുതൽ വിഷമിപ്പിക്കേണ്ട. അവളെന്റെ മോള അവളെയും മോളെയും ഞാൻ നോക്കികൊണ്ട് ഞാൻ മരിക്കുന്നതു വരെ. അവളെ ഓർത്തു നിങ്ങൾ വിഷമിക്കേണ്ട. അവൾക്കു ഇവിടെ സുഖമായിരിക്കും അല്ലെ മോളെ എന്ന് പറഞ്ഞോണ്ട് ഉമ്മ ഇത്തയെ പിടിച്ചു.
💬 Comments
View all comments