Chapter Title : ഇത്ത 12 [Sainu]
ഓക്കേ എന്നും പറഞ്ഞോണ്ട് കുഞ്ഞിനേയും മടിയിൽ വെച്ചു അവന് അപ്പുറത്തേക്ക് അമർന്നു.
സലീന കണ്ണൊന്നു മാറ്റിയപ്പോൾ
അപ്പുറത്തിരുന്നു ഷമി അവളെ നോക്കി ചിരിച്ചു.
ഇവൾക്ക് വേറെ പണിയില്ലേ ഞങ്ങളെ ഇങ്ങിനെ നോട്ടമിട്ടു ഇരിക്കാൻ എന്നാലോചിച്ചു കൊണ്ട് ചുണ്ടിൽ വിരിഞ്ഞ മന്ദാഹാസത്തെ അവൾ പുറത്തോട്ടു തൂവി..
ഷമി അപ്പോഴും താത്തയുടെ ആ പ്രസരിപ്പും സൗന്ദര്യവും നോക്കി കൊണ്ടിരുന്നു.
അവൾ സൈനുവിനെ വിളിച്ചു പുറത്തേക്കു പോയി
അത് കണ്ടു സലീനയുടെ മുഖം ഒന്ന് വാടിയെങ്കിലും ഇപ്പൊ വരുമല്ലോ എന്ന യാഥാർഥ്യം അവളെ സന്തോഷിപ്പിച്ചു
ആരുമില്ലാത്ത ഒരു ഇടതിലേക്കു എത്തിയതും ഷമി സൈനുവിനോടായി
എന്റെ താത്ത ആളാകെ മാറിയിരിക്കുന്നു. അല്ലെങ്കിൽ സൈനു എന്റെ താത്തയെ ആകെ മാറ്റിയിരിക്കുന്നു.
എന്നും ദുഃഖഭാവത്തോടെ ജീവിച്ചിരുന്ന തന്റെ താത്തയുടെ മുഖം സന്തോഷത്തിന്റെയും സമാധാനത്തിന്റെയും മറ്റൊരു ഭാവത്തിലേക്കു മാറ്റിയിരിക്കുന്നു.
അതിനു ഞങ്ങൾ നന്ദി പറയേണ്ടത് സൈനുവിനോടാണ്. നിന്നോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല നി ഇല്ലായിരുന്നു എങ്കിൽ.
ഇന്നന്റെ താത്ത വിഷാദം കയറി ഒരു മനോരോഗി ആയേനെ. എല്ലാത്തിനും നിന്നോടല്ലേ ഞങ്ങൾ കടപ്പെട്ടിരിക്കുന്നത്.
എന്റെ താത്തയെ ഇത്രയുംസന്തോഷത്തോടെ കണ്ടിട്ടില്ല ഞങ്ങടെ കൂടെ ആയിരുന്നപ്പോഴും ശരി ഇനി കെട്ടിച്ച വീട്ടിലായിരുന്നപ്പോഴും ശരി.
കുറെ കഷ്ടപ്പെട്ടതാ താത്ത അവളുടെ മുഖം ഇന്ന് ഈ കാണുന്ന രൂപത്തിൽ സൗന്ദര്യത്തോടെയും സന്തോഷത്തോടെയും കാണുമ്പോൾ എന്തൊരു അഴകാ.
സൈനു നിനക്ക് നന്ദി.
എന്റെ താത്തയുടെ ജീവിതം ഇങ്ങിനെ നന്നാക്കിയെടുത്തതിന്നു പിന്നെ അവളുടെ ഓരോ കുറുമ്പിനും അവളെ ചേർത്ത് പിടിച്ചതിനു. പിന്നെ ഒരു പെണ്ണിനെ എല്ലാം നൽകി സന്തോഷിപ്പിച്ചതിന്നു എല്ലാത്തിനും നന്ദി.
ഏയ് എന്താ ഷമി ഇത്.
നിന്റെ താത്ത എന്നയാണ് മാറ്റിയത് നിന്റെ താത്ത അതായതു എന്റെ സലീന എന്റെ ജീവിതത്തിലേക്ക് കടന്നു വന്നില്ല എങ്കിൽ ഇന്ന് ഈ കാണുന്ന സൈനുവായി മാറില്ലായിരുന്നു. കൂട്ടുകാരുടെ കൂടെ കൂടി വെള്ളമടിച്ചും അലമ്പുണ്ടാക്കിയും ഒക്കെ നടക്കേണ്ടവനാ ഞാൻ.
അതിൽ നിന്നെല്ലാം എന്നെ പിന്തിരിപ്പിച്ചു ഒരു നല്ല മനുഷ്യനാക്കിയത് എന്റെ സലീനയ.
പിന്നെ എന്റെ സലീനയുടെ സൗന്ദര്യം ഞാനായിട്ട് കൂട്ടിയതല്ല ആദ്യമേ ഉള്ള സൗന്ദര്യത്തെ ഞാനൊന്ന് മിനുക്കി എടുത്തു അത്രയേ
💬 Comments
View all comments