Chapter Title : ഇത്ത 13 [Sainu]
നല്ലവനാ എന്ന് ആൾക്കാരെ കൊണ്ട് പറയിപ്പിച്ചാൽ മതി.
പിന്നെ പഠനത്തിന്റെ കാര്യമെടുത്താലും ഒരു സമാധാനം ആണ് അവന്റെ സ്കൂളിൽ ആയാലും ശരി ഇപ്പോ പഠിക്കുന്ന കോളേജിലായാകും ശരി എന്നെ കണ്ടാൽ മാഷ് മാരും ടീച്ചർമാരും ബഹുമാനത്തോടെയെ സംസാരിക്കും സൈനുവിന്റെ ഉമ്മയല്ലേ എന്ന് പറഞ്ഞുകൊണ്ട്.
അതിലൊക്കെ എന്റെ കുട്ടി മിടുക്കനാ അതെപ്പോഴും അവന്റെ ഉപ്പയും പറയും ആകെപ്പാടെ രണ്ടോ മൂന്നോ തവണയേ അങ്ങേര് ഇവൻ പഠിക്കുന്ന സ്ഥലത്തു പോയിട്ടുള്ളൂ. അന്ന് ഇവനെ പറ്റി പറയുന്നത് കെട്ടിട്ടാണ് അങ്ങേര് ബൈക്കും കാറുമെല്ലാം വാങ്ങിച്ചത്. എന്തൊരു മതിപ്പാണെടി എന്റെ മോനെ പറ്റി അവർക്കെല്ലാം നിനക്കു മാത്രമേ അവനെ പറ്റി കുറ്റമുള്ളൂ.
എന്ന് പറഞ്ഞോണ്ട് എന്നെ കളിയാക്കും.
ഹ്മ്മ് അത് ശരിയാ അമ്മായി ഞാൻ അന്ന് പോയപ്പോഴും കണ്ടതല്ലേ അവർക്കെല്ലാം ഭയങ്കര കാര്യമാ..
അല്ല എക്സാം അടുത്തില്ല ഇത് കഴിഞ്ഞു എന്താ പ്ലാനിങ് അവൻ വല്ലതും പറഞ്ഞോ അമ്മായിയോട്.
ഇല്ലെടി ഇത് വരെ ഒന്നും പറഞ്ഞു കേട്ടില്ല.
അവന്റെ ഉപ്പയോടു ഞാൻ ചോദിച്ചു.
അപ്പൊ അങ്ങേര് പറഞ്ഞത്.
അവനെന്നെന്താണോ താല്പര്യം അതിനനുസരിച്ചു മതിയെല്ലാം എന്നാ പറഞ്ഞെ.
ഹ്മ്മ്
അവനെ ദൂരത്ത് എവിടെയെങ്കിലും പഠിപ്പിക്കാൻ വിടുന്നുണ്ടോ.
അതെന്താ നി അങ്ങിനെ ചോദിച്ചേ.
അല്ല വെറുതെ ചോദിച്ചതാ.
ഏയ് അതിന്റെ ആവിശ്യം ഒന്നുമില്ല എന്നും പോയി വരാൻ പറ്റുന്നിടത്തു ഉള്ള നല്ല ഇടതിൽ മതി എന്നാ എന്റെ തോന്നൽ.
അവനും koodi ഇവിടെ ഇല്ലാണ്ടായാൽ എനിക്കൊന്ന് മിണ്ടാനും പറയാനും ആരുമുണ്ടാവില്ല മോളെ.. നിനക്കറിയാലോ അവനെ ഞാൻ വഴക്ക് പറയാറുണ്ടെങ്കിലും ഒരു നേരം കഴിഞ്ഞു അടുത്ത നേരം അവനെ കണ്ടില്ലേൽ എനിക്ക് എന്തോ പോലെയാ അവന്റെ ഈ സംസാരവും കളിയും ഇല്ലെങ്കിൽ പിന്നെ ഒന്നിനും ഒരു താല്പര്യം ഇല്ലാത്ത പോലെയാ.
അവൻ ടൂർ പോയ അന്ന് ഞാൻ കുറച്ചൊന്നുമല്ല ഇടങ്ങേറായത്.
അതും പറഞ്ഞു ഇപ്പഴും അവന്റെ ഉപ്പ എന്നെ കളിയാക്കാറുണ്ട്
അവൻ എന്താ കൊച്ചു കുട്ടിയാണോ അവന് പോകേണ്ടടത്തൊക്കെ പോകണ്ടേ എന്നും പറഞ്ഞോണ്ട്.
അവർക്കറിയില്ലല്ലോ നമ്മളെ വിഷമം.
അവർക്കിങ്ങിനെ നാടും വീടും എല്ലാം വിട്ടു ശീലായി അതുപോലെ ആണോ
💬 Comments
View all comments