0%

Chapter Title : ഇത്ത 16 [Sainu] [Climax]

Author : SAINU Read All Parts 1654

പൂർത്തിയാക്കി ആറുമാസത്തെ എസ്‌പീരിയൻസ് എല്ലാം ലഭിച്ച തിന്നു ശേഷം നേരെ ദുബായ് എന്ന എല്ലാവരുടെയും സ്വപ്ന നഗരിയിലേക്ക് വന്നിട്ട്

ഒരു വർഷതിലധികമായി...

നാളെ ഞാനും അമീനയും നാട്ടിലേക്ക് പോകുവാനുള്ള ഒരുക്കത്തിലാ.അതിനുള്ള എല്ലാ തയ്യാറെടുപ്പും കുറച്ചു ദിവസങ്ങൾക്കു മുന്നേ തുടങ്ങിയിരുന്നു...

ഷമിയുടെ കല്യാണത്തിൽ പങ്കെടുക്കണം എന്ന ഒരു ആഗ്രഹം കൊണ്ടും പിന്നെ അമീന പറഞ്ഞപോലെ ഉപ്പയും ഉമ്മയും വിഷമിക്കുന്നുണ്ട് എന്നറിയാവുന്നത് കൊണ്ടുംകൂടിയ ഒന്ന് പോയേക്കാം എന്ന് വിചാരിച്ചത്.

ഫ്‌ളൈറ്റിൽ കയറിയപ്പോഴും ഇത്തയുടെ ഓർമ്മകൾ എന്റെ മനസ്സിനെ കീഴ്പ്പെടുത്തികൊണ്ടിരുന്നു..

പതിനേഴു മാസത്തെ പ്രവാസ ജീവിതത്തിനു ശേഷം ഞാൻ എന്റെ സ്വന്തം നാട്ടിലേക്കെത്തി..

ഷമിയുടെ കല്യാണത്തിന് വേണ്ടി ഉപ്പ നേരത്തെ വന്നത് കൊണ്ട് എയർപോർട്ടിൽ ഉപ്പ എന്നെയും കാത്ത് നില്കുന്നുണ്ടായിരുന്നു.

ഞാൻ ഉപ്പയെ കണ്ട ഉടനെ ഉപ്പയുടെ അടുത്തേക്ക് പോയി കൊണ്ട് ഉപ്പയെ കെട്ടിപിടിച്ചു നിന്നു.

ഉപ്പ എന്റെ തോളിൽ തട്ടി കൊണ്ട്. എന്തിനാ നീ എന്ന് പറഞ്ഞോണ്ട് ബാക്കി പറയാൻ കഴിയാതെ നിന്നു

അല്ല അമീന മോൾ എവിടെ എന്ന് ചോദിച്ചോണ്ട് ഉപ്പ നാല് ഭാഗത്തേക്കും കണ്ണോടിച്ചു കൊണ്ടിരുന്നു..

കുറച്ചു കഴിഞ്ഞതും ഉപ്പയുടെ മുഖത്തു ഒരു പുഞ്ചിരി വിരിയുന്നതഗ് കണ്ടു.

ആ മോളെ എങ്ങിനെ ഉണ്ടായിരുന്നു യാത്രയൊക്കെ സുഖമായിരുന്നോ.

അതേ ഉപ്പ ഇവനെ ഇങ്ങോട്ട് കൊണ്ട് വരാൻ ഞാൻ പെട്ട പാട്..

ഹ്മ് അറിയാം മോളെ നിന്റെ നല്ല മനസ്സിന്നു നന്ദിയുണ്ട്.

ഏയ്‌ എന്തിനാ ഉപ്പ വല്യ കാര്യങ്ങളൊക്കെ പറയുന്നേ അതെന്റെ കടമയല്ലേ അല്ലേൽ ഇത്രയും കാലം ഞങ്ങൾ ഒരുമിച്ചു പഠിച്ചു നല്ല സുഹൃത്തുക്കളും ആണെന്ന് പറയുന്നതിൽ അർത്ഥമുണ്ടാകുമോ.

സൈനു എന്റെ ഒരുനല്ല സുഹൃത്തും സഹോദരനുമല്ലേ ഉപ്പ.

നിന്നെപ്പോലെ ഒരു നല്ല സുഹൃത്തിനെ കിട്ടിയതാ ഇവന്റെ വിജയം

ആ റംഷി എവിടെ മോളെ അടുത്ത ആഴ്ചയെ ലീവ് റെഡിയാകു. അതും ചിലപ്പോയെ കിട്ടുകയുള്ളു എന്നാ പറഞ്ഞെ എനിക്ക് പെട്ടെന്ന് ശരിയായത് കൊണ്ട ഞാനിവനെയും കൂട്ടി പോന്നത്..

ഇക്കാക്ക് ലീവ് കിട്ടിയില്ലേൽ പിന്നെ ഒറ്റയ്ക്ക് പോരേണ്ടി വരും ഇതിപ്പോ ഇവനെതായാലും പോകണം എന്ന് പറഞ്ഞപ്പോ..

ഹ്മ് അതേതായാലും നന്നായി.

അല്ല മോളെ ഉമ്മ വന്നില്ലേ

ഞാൻ വരേണ്ട എന്ന് പറഞ്ഞിരുന്നു.

നിങ്ങടെ കൂടെ എന്നെയും കൊണ്ടുപോകാല്ലോ അല്ലെ ഉപ്പ എന്ന് പറഞ്ഞോണ്ട് അമീന ചിരിച്ചു.

അതെന്താ മോളെ അങ്ങിനെ ഒരു ചോദ്യം. നീയും ഇവനും എനിക്കൊരുപോലെ അല്ലെ.

ഹ്മ്

എന്നാലിനി സംസാരം ഒക്കെ വണ്ടിയിൽ ചെന്നിട്ടാവാം.

💬 Comments

View all comments