0%

Chapter Title : ഇത്ത 16 [Sainu] [Climax]

Author : SAINU Read All Parts 1668

മനസ്സിലായി

എന്റെ ഫ്രണ്ട്സും എല്ലാവരും ആയി ആ രാത്രി കടന്നു പോയി.കൊണ്ടിരുന്നു.

വന്ന വിരുന്നുകാരെല്ലാം മടങ്ങി തുടങ്ങി നാളെ നേരത്തെ വരാം എന്ന് പറഞ്ഞോണ്ട് എല്ലാവരും പോയി കഴിഞ്ഞപ്പോൾ ഞാൻ റൂമിൽ പോയൊന്നു വിശ്രമിക്കാം എന്ന് കരുതി എന്റെ മുറിയിൽ കയറി കുറച്ചു നേരം കിടന്നു.. എണീറ്റപ്പോയെക്കും സൂര്യൻ ഉദിച്ചിരുന്നു...

ഞാൻ പ്രാഥമിക കാര്യങ്ങൾ എല്ലാം ചെയ്തു തീർത്തു കൊണ്ട് നേരെ തായേക്ക് പോയി.

ഉപ്പ ഫ്രണ്ടിൽ കയ്യിൽ ഒരു കട്ടനും പിടിച്ചു ഇരിക്കുന്നുണ്ട്.

എന്നെ കണ്ടതും. ഉപ്പ ഉമ്മയെ വിളിച്ചു കൊണ്ട് എന്റെ മോന് ഒരു ചായ കൊണ്ടുവന്നു കൊടുക്കാൻ ഇവിടെ ആരുമില്ലേ എന്ന് ചോദിച്ചു.

അവനിപ്പോയല്ലേ എഴുനേറ്റു വന്നൊള്ളു. കൊടുക്കാം എന്ന് പറഞ്ഞു ഉമ്മ അടുക്കളയിലോട്ടു പോയി..

കുറച്ചു കഴിഞ്ഞു ഇത്ത ചായയുമായി വന്നു.

ഞാൻ ചായ വാങ്ങിച്ചു കൊണ്ട്

ഇത്തയെ നോക്കാതെ തിരിഞ്ഞു കൊണ്ട്ചായ കുടിക്കാനായി തുടങ്ങി.

ഇത്ത അകത്തോട്ടു പോകാനായി തുടങ്ങിയതും. ഉപ്പ മോളെ നീ ഒന്ന് ഇവിടെ നിന്നെ.

എന്താ ഉപ്പ.

എനിക്കൊരു കാര്യം അറിയണമെന്നുണ്ട്.

എന്താ ഉപ്പോ

ഒന്നുമില്ല ഇവന്നു പറ്റിയ ഒരു പെണ്ണ് കണ്ടെത്തേണ്ടേ മോളെ.

അത് കെട്ട് ഞാനും അവിടെ നിന്നും പോകാനായി എഴുനേറ്റു.

നീ എവിടെ പോകുകയാ മോനെ.

നിന്റെ കാര്യം തീരുമാനം എടുക്കണ്ടേ. അതിന്നു നീക്കൂടെ ഉണ്ടെങ്കിലല്ലേ നടക്കു.

ഇപ്പോ എന്തിനാ ഉപ്പ അതൊക്കെ എന്ന് പറഞ്ഞോണ്ട് ഞാനാ പോകാനായി വീണ്ടും നിവർന്നു.

അവിടെ ഇരിക്ക് എന്റെ മോൻ ഉപ്പ പറയുന്നത് കേട്ടിട്ട് നിന്റെ തീരുമാനം കൂടെ പറ.

മറ്റെല്ലാ കാര്യത്തിലും ഞാനും നിന്റെ കൂടെ അല്ലെ നിന്നിട്ടുള്ളു. പിന്നെന്തിനാ നീ പേടിക്കുന്നെ.

നിന്റെ ഇഷ്ടം എന്താണോ നിനക്ക് സന്തോഷം കിട്ടുന്നത് എന്താണോ അത് തന്നെയാ മോനെ ഞങ്ങളുടെയും സന്തോഷം മോള് പോയി ഇവന്റെ ഉമ്മയെ വിളിച്ചോണ്ട് വാ കൂടെ നീയും വരണം..

ഇത്ത പോയി ഉമ്മയെയും കൂട്ടി അങ്ങോട്ടേക്ക് വന്നു.

നിന്റെ അഭിപ്രായം എന്താ നമ്മുടെ മോന്റെ കാര്യത്തിൽ.

ഞാനെന്തു പറയാനാ ഇക്ക.എന്ന് പറഞ്ഞോണ്ട് ഉമ്മ എന്റെ അരികിലായി വന്നിരുന്നു ഇവന്റെ ഇഷ്ടം

💬 Comments

View all comments