0%

Chapter Title : ഇത്ത 6 [Sainu]

Author : SAINU Read All Parts 3809

പറയാഞ്ഞേ.

ഞാനും സലീനയും എത്ര തവണ വിളിച്ചു എന്നറിയുമോ. ഞങ്ങൾ പേടിച്ചു പോയി.. പിന്നെ നിന്റെ ഫ്രണ്ട് ഒരുത്തനുക് ഉപ്പ വിളിച്ചു വിവരമറിഞ്ഞപ്പോയ സമാധാനം ആയെ.

ഉറക്കക്ഷീണം കാരണം വന്ന ഉടനെ ഉറങ്ങി പോയി ഉമ്മ അതാണ് നിങ്ങൾ വിളിച്ചപ്പോ അറിയാതിരുന്നേ..

ഇനി എപ്പോഴാണാവോ ഇങ്ങോട്ട് വരുന്നേ അതോ ഞാനിവിടെ തന്നെ അങ്ങ് കൂടേണ്ടി വരുമോ.

ഇല്ല ഞാനിപ്പോ വരാം ഉമ്മ റെഡിയായി കൊണ്ടിരിക്കുകയാ.

ആ ഇനി ധൃതി പിടിച്ചു വരാൻ നിൽക്കേണ്ട പതുക്കെ വന്നാൽ മതി.

കേട്ടോ

ശരി എന്ന് പറഞ്ഞു ഞാൻ ഫോൺ ഡിസ്‌ക്കണക്ട് ചെയ്തു കൊണ്ട്. ഞാൻ സലീനക്കും മകൾക്കും വേണ്ടി വാങ്ങിയ സാധനങ്ങൾ എല്ലാം എടുത്തു കൊണ്ട് നേരെ പുറപ്പെട്ടു..

നാല് ദിവസമേ കഴിഞ്ഞുള്ളു എങ്കിലും ഒരുപാട് മിസ്സ്‌ ചെയ്തപോലെ തോന്നി

കാർ ഓടിക്കുമ്പോഴും എന്റെ മനസ്സ് അവരിലേക്ക് തന്നെ ആയിരുന്നു.

എത്രയും പെട്ടെന്ന് എത്തിച്ചേരണം എന്നുണ്ട് എന്നാൽ ഉമ്മയുടെ വാക്ക് അനുസരിക്കാതിരിക്കാനും വയ്യ.

അങ്ങിനെ ഞാനും ഞാൻ ഓടിച്ചിരുന്ന വണ്ടിയും സലീന ഇത്തയുടെ വീടിന്റെ മുന്നിൽ എത്തി.

എനിക്കെന്തോ ഇറങ്ങാൻ ഒരു മടി അവരെ കാണാനുള്ള ആഗ്രഹം മനസ്സിലുണ്ട് എന്നാലും കാണുമ്പോഴുള്ള ആ ചമ്മൽ ആലോചിച്ചു ഞാൻ കാറിൽ തന്നെ ഇരുന്നു..

എന്റെ വരവും പ്രതീക്ഷിച്ചിരുന്ന പോലെ ഇത്ത ഇറങ്ങിവന്നു കൂടെ മോളും.

അല്ല ടൂറൊക്കെ കഴിഞ്ഞു വന്നോ എന്ന് ചോദിച്ചോണ്ട്.

മോൾ എന്നെ കണ്ടതും അങ്കിലെ എന്ന് വിളിച്ചു കൊണ്ട് എന്റെ അടുത്തേക്ക് വന്നു.

അവളുടെ ആ സന്തോഷം എന്നെ വല്ലാതെ കോരി തരിപ്പിച്ചു.

ഉമ്മ പിറകെ ഉള്ളത് കൊണ്ട് ഇത്ത ഒന്നും മിണ്ടാതെ എല്ലാം നോക്കുകയായിരുന്നു.

ഞാൻ മോളെ എടുത്തോണ്ട് അവൾക്കു ഉമ്മകൊടുത്തു. കൂടെ ചോക്ലറ്റും. അതെല്ലാം വാങ്ങി അവൾ എന്റെ കവിളിലും നെറ്റിയിലും ഉമ്മ വച്ചോണ്ടിരുന്നു.

എന്തോ കിട്ടിയപോലെ അവൾക്ക്.

ഇതെന്താ ഉമ്മ ഞാൻ അഞ്ചാറ് വർഷം വിദേശത്തു ജോലിയെല്ലാം കഴിഞ്ഞു വരുന്നപോലെ എന്നു കളിയാക്കി കൊണ്ട് ചോദിച്ചു.

അതിനുള്ള മറുപടി ഉമ്മയിൽ നിന്നും കിട്ടി.

ഹോ അങ്ങനെയാണേൽ അതും കരുതി സമാധാനിക്കമായിരുന്നു.

എടാ നീ പോയെ

💬 Comments

View all comments