Chapter Title : ഇത്ത 8 [Sainu]
എന്നിട്ട് ഒന്ന് വിളിച്ചോ എന്റെയും കുഞ്ഞിനേയും കുറിച്ചന്വേഷിച്ചോ നീ.
എന്നിട്ടവൻ ഇപ്പൊ ഈ പാതിരക്കു വിളിച്ചുകൊണ്ടു ഞാനുണ്ടാകും എന്നും കൂടെ എന്ന് പറയുന്നു.
ഹോ സോറി ഇത്ത ഇവിടെ എല്ലാരും കൂടിച്ചേർന്നപ്പോ ഓർക്കാൻ വിട്ടു.
അതെ നിനക്ക് ഞങ്ങളെ ഒക്കെ ഓർക്കാൻ എവിടാ സമയം.
നിനക്കിപ്പോ അവളുണ്ടാകുമല്ലോ കൂടെ.
ഹോ ഇനി അതും പറഞ്ഞു തുടങ്ങേണ്ട ഒരവളും ഇവിടെ ഇല്ല.
ആ പിന്നെ കുറെ വിശേഷങ്ങൾ പറയാനുണ്ട്. ഇന്നിവിടെ കണ്ട കാഴ്ചകളെ പറ്റി.
ഹോ എനിക്കൊന്നും കേൾക്കേണ്ട. ഞങ്ങളെ വേണ്ടാത്തവർക്ക് വേണ്ടി എന്തിനാ ഞങ്ങൾ കാതോർക്കുന്നത്.
ഹോ അങ്ങിനെയാണോ അതെ
ഞങ്ങളെ വേണമെന്നുള്ളവർ ഞങ്ങളെ ഇങ്ങിനെ കാത്തിരിക്കാൻ വിടുമോ..
ഏതായാലും ഇത്രയൊക്കെ ആയില്ലേ ഇനി കുറച്ചു നേരം കൂടി ഒന്ന് കാത്തിരുന്നോ എന്നും പറഞ്ഞോണ്ട് ഞാൻ ഫോൺ ഓഫാക്കി
അവന്മാരുടെ കൂടെ കൂടി..
ആ നിയിത് എവിടെ ആയിരുന്നു സൈനു അവര് പോയിട്ടുണ്ട് സാധനം വാങ്ങിക്കാൻ അതിന്നു മുന്നേ നമുക്ക് ഒരു ചെറിയ പണികൂടി ഉണ്ട് എന്ന് പറഞ്ഞോണ്ട് ഞങ്ങൾ മൂന്നു പേരും കൂടി സ്റ്റേജിന്റെ പിറകുവശത്തേക്ക് നീങ്ങി..
ഇതെന്തിനാടാ ഇങ്ങോട്ടേക്കു എന്ന് ചോദിച്ചോണ്ട് ഞാനും റഷീദും വിജേഷിന്റെ കൂടെ നടന്നു.
എടാ ഇനി ഞാനവിടെ നിന്നാൽ ഉറപ്പായും പെടും നിങ്ങൾ കുറച്ചു നേരം ഇവിടെ നിന്നു കൊണ്ട് അങ്ങോട്ടേക്ക് പൊക്കോ.
അതെന്തിനാ.
ഞാനൊരു പണിയൊപ്പിച്ചു അതിന്റെ റിയാക്ഷൻ ഇപ്പൊ കാണാം.
കുറച്ചുനേരം അവിടെ നിന്നുകൊണ്ട് ഞാനും റഷീദും തിരിച്ചു പോന്നു.
അപ്പോയെക്കും വീണ മിസ്സും റജീന മിസ്സും അങ്ങോട്ടേക്ക് വന്നു.
എന്നെയും റഷീദിനെയും വിളിച്ചോണ്ട് രണ്ടു പേരും ഒന്ന് ഇവിടെ വന്നേ എന്ന് പറഞ്ഞു.
ഞാനും റഷീദും കാര്യമറിയാതെ എന്നാൽ വിജേഷ് എന്തോ ഒപ്പിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കി കൊണ്ട് അവരുടെ അടുത്തേക്ക് ചെന്നു.
സൈനു നീ നല്ലോണം പഠിക്കുന്ന സ്റ്റുഡന്റ് ആണല്ലോ പിന്നെ എന്തിനാടാ അവന്റെ കൂടെ ചേർന്ന് ഇങ്ങിനെ വഷളാകുന്നെ.
ആരുടേക്കൂടേ
വിജേഷിന്റെ കൂടെ
അവനെവിടെടാ അതിന്നു മറുപടി കൊടുത്തത് റഷീദ് ആയിരുന്നു.
അവനെ ഞങ്ങൾ കണ്ടില്ല.
ഹോ അവനെവിടെ പ്പോയാലും ഇങ്ങോട്ട് തന്നേ അല്ലെ
💬 Comments
View all comments