Chapter Title : ഇത്ത [Sainu]
സൈനു അവളെ ഒന്നെടുത്തു താടാ എന്ന സ്നേഹത്തോടെയുള്ള അവരുടെ അപേക്ഷ കേട്ടിട്ടും എനിക്കൊന്നും പ്രതികരിക്കാൻ കഴിയുന്നില്ല.. അങ്ങിനത്തെ ഒരു അവസ്ഥയിൽ ആയിപോയി ഞാൻ.
കുറച്ചു നേരത്തെ ആലോചനക്ക് ശേഷം ഞാൻ സ്വാബോധത്തിലേക്കു വന്നു..
അവളെ ഞാൻ എന്റെ കസേരയുടെ പിറകിൽ നിന്നും എടുത്തു അവരുടെ കൈകളിൽ ഏല്പിച്ചു..
അപ്പോഴും ആ കുഞ്ഞു എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു..
അതൊന്നും കാണാനും ആസ്വദിക്കാനും ഉള്ള അവസ്ഥയിൽ ആയിരുന്നില്ല ഞാൻ ആ സൗന്ദര്യത്തിന്നു മുന്നിൽ എല്ലാം മറന്നു പോയി നിൽക്കുകയായിരുന്നു.
അപ്പോയെക്കും കുഞ്ഞിനേയും എടുത്തു അവർ കുറച്ചു ദൂരം പോയി കഴിഞ്ഞിരുന്നു..
ആ കുഞ്ഞു മോളുടെ കളിയും ചിരിയും മനസ്സിൽ നിന്നും മായാത്ത പോലെ എന്തോ ഒരു അടുപ്പം അവളിലേക്ക് എന്നെ വലിച്ചിയക്കുന്നപോലെ ഒരു ഫീലിംഗ് എനിക്ക് അനുഭവപ്പെട്ടു തുടങ്ങി.. അത് ആ കുഞ്ഞിനോടുള്ള വാത്സല്യമാണോ അതോ അവളെ എടുക്കാനായി വന്ന അവളുടെ ഉമ്മയുടെ സൗന്ദര്യത്തോടാണോ......
(തുടരും )
💬 Comments
View all comments